തിരുവനന്തപുരം: കഠിനംകുളം ചാന്നാങ്കരയില്‍ സ്‌കൂള്‍ വാന്‍ പുഴയിലേക്ക്‌ മറിഞ്ഞ് മൂന്നു കുട്ടികള്‍ മരിച്ചു. തിരുവനന്തപുരം ജ്യോതിനിലയം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. 20 ഓളം കുട്ടികളെ രക്ഷപ്പെടുത്തി. ഇതില്‍ 11കുട്ടികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാന്‍ ഡ്രൈവര്‍ വിപിനെയും രക്ഷപ്പെടുത്തി.

കഴക്കൂട്ടത്തെ ജ്യോതിനിലയം എന്ന സ്‌ക്കൂളിന്റെ വാനാണ്‌ മറിഞ്ഞത്. വാനില്‍ 30 കുട്ടികളുണ്ടായിരുന്നു എന്നാണ് ആദ്യ സൂചന. ബസ് പാലത്തില്‍ നിന്നും പുഴയിലേക്ക് മറിയുകയായിരുന്നു. വാന്‍ പുഴയില്‍ നിന്നും പുറത്തെടുത്തു. അതില്‍ കുട്ടികളുണ്ടായിരുന്നില്ല. എട്ടിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍ പെട്ടത്.

അഗ്നിശമനസേനയുടെ നാല് യൂണിറ്റുകളും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബും റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്ഥലത്തെത്തിയിട്ടുണ്ട്.