കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം എറണാകുളം ജില്ല നിലനിര്‍ത്തി. 278 പോയിന്റ് നേടിയാണ് എറണാകുളം കിരീടം നിലനിര്‍ത്തിയത്. കഴിഞ്ഞവര്‍ഷം ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട ചാമ്പ്യന്‍ പട്ടം കോതമംഗലം മാര്‍ ബേസില്‍ തിരിച്ചുപിടിച്ചു.

സ്‌കൂളുകളില്‍ 150 പോയിന്റോടെയാണ് കോതമംഗലം മാര്‍ബേസില്‍ ചാപ്യന്‍മാന്‍മാരായത്. പാലക്കാട് കല്ലടി സ്‌കൂള്‍ 80 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. നിലവിലെ ചാപ്യന്‍മാരായ കോതമഗലം സെന്റ് ജോര്‍ജ് 71 പോയിന്റോടെ മൂന്നാം സ്ഥാനം നേടി.

Subscribe Us:

232 പോയിന്റ് നേടി പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 13 മീറ്റ് റെക്കോര്‍ഡുകളാണ് ഇത്തവണത്തെ മേളയില്‍ പിറന്നത്. ഇതില്‍ എട്ടെണ്ണം ട്രാക്കില്‍ നിന്നും അഞ്ചെണ്ണം ഫീല്‍ഡില്‍ നിന്നുമാണ്. ട്രിപ്പിള്‍ സ്വര്‍ണം നേടിയ മാര്‍ബേസിലിന്റെ ജിജിന്‍ വിജയന്‍ മേളയിലെ താരമായി.

Malayalam news, Kerala news in English