തിരുവനന്തപുരം: അന്‍പത്തിനാലാമത് സംസ്ഥാന സ്‌ക്കൂള്‍ അത്‌ലറ്റിക്‌സില്‍ പാലക്കാടിന് സ്വര്‍ണ തുടക്കും.ആദ്യ മൂന്ന് സ്വര്‍ണവും കരസ്ഥമാക്കിയ പാലക്കാട് 3000മീറ്ററില്‍ ആധിപത്യം നിലനിര്‍ത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ പി.യു ചിത്ര റെക്കോഡോടെ സ്വര്‍ണം നേടി. 9.06മിനുറ്റുകള്‍കൊണ്ടാണ് ചിത്ര ലക്ഷ്യം കണ്ടത്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000മീറ്ററില്‍ പാലക്കാട് പറളി സ്‌ക്കൂളിലെ മുഹമ്മദ് അഫ്‌സലും ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000മീറ്ററില്‍ മുണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ കെ.കെ. വിദ്യയും സ്വര്‍ണം നേടി.