ന്യൂദല്‍ഹി: ഫ്രാന്‍സിലെ വന്‍കിട ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാക്കളായ ഷ്‌നൈഡര്‍ ഇലക്ട്രിക് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കടക്കുന്നു. തങ്ങളുടെ സ്വിച്ചുകളും സോക്കറ്റുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും വിറ്റഴിക്കാന്‍ ഇന്ത്യയിലെട്ടാകെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് കമ്പനി പറഞ്ഞു.

ആദ്യഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് കമ്പനിയുടെ ഉദ്ദേശ്യം. പിന്നീടിത് കേരള, ആന്ധ്രപ്രദേശ്, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. 2012 ഓടെ ഇന്ത്യയിലൊട്ടാകെ 4000 ഔട്ട്‌ലെറ്റുകള്‍ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

താങ്ങാവുന്ന വിലയ്ക്ക് ഈട് നില്‍ക്കുന്നതും ഗുണമേന്മയേറിയതുമായ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയുമെന്നാണ് കരുതുന്നത്’. കമ്പനിയുടെ എം ഡി ഒളിവര്‍ ബ്ലം പറഞ്ഞു.

ഷ്‌നൈഡര്‍ ഇലകട്രിക് എന്ന പേരില്‍ തന്നെയാവും ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ പുറത്തിറക്കുക.