എഡിറ്റര്‍
എഡിറ്റര്‍
വിവാഹം കഴിക്കാന്‍ ധൃതിയില്ല: സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍
എഡിറ്റര്‍
Monday 20th January 2014 2:49pm

Scarlett-Johansson

ലണ്ടന്‍: ഹോളിവുഡ് നടി സ്‌കാര്‍ലറ്റ്  ജൊഹാന്‍സണിന് ആരാധകരുടേയും സുഹൃത്തുക്കളുടേയും ചോദ്യം കേട്ട് മടുത്തുകാണണം. അതാണ് ഇപ്പോള്‍ ഇതുപോലൊരു തീരുമാനം അറിയിച്ചിരിക്കുന്നത്.

റൊമെയ്ന്‍ ഡൗറികുമായി സ്‌കാര്‍ലറ്റിനുള്ള അടുപ്പം പരസ്യമാണ്. വിവാഹം എന്നാണെന്നാണ് കാണുന്നവര്‍ക്കൊക്കെ സ്‌കാര്‍ലറ്റിനോട് ചോദിക്കാനുള്ളത്. തനിക്ക് വിവാഹം കഴിക്കാന്‍ യാതൊരു ധൃതിയുമില്ലെന്നാണ് സ്‌കാര്‍ലറ്റ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ഞാന്‍ സിനിമയുടെ തിരക്കിലാണ്. കരിയറില്‍ ഏറെ ശ്രദ്ധിക്കുന്ന കാലത്ത് വിവാഹത്തെ കുറിച്ച് ആലോചിക്കന്നുപോലുമില്ല. ഡൗറിക്കും വിവാഹ കാര്യങ്ങള്‍ മാറ്റിവെക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. സ്‌കാര്‍ലെറ്റ് പറയുന്നു.

മാധ്യമപ്രവര്‍ത്തകനാണ് റൊമെയ്ന്‍ ഡൗറിക്. വിവാഹത്തെ കുറിച്ച് ഇരുവരും ഉടനൊന്നും ആലോചിക്കുന്നില്ലെന്ന് അറിയിച്ചതോടെ ഇനി എന്ത് ഗോസിപ്പുണ്ടാക്കാം എന്ന ആലോചനയിലാണ് പാപ്പരാസികള്‍.

Advertisement