അമേരിക്കന്‍ പ്രസിഡന്റ് ഒബാമ എന്ത് ചെയ്താലും അതിനു പിറമേ പോകാന്‍ മാധ്യമങ്ങള്‍ പ്രത്യേക താല്‍പര്യം കാണിക്കാറുണ്ട്. എന്ത് ചെറിയ കാര്യമാണെങ്കില്‍ പൊടിപ്പും തൊങ്ങലും വച്ച് കഥ വലുതാക്കും. ഇപ്പോള്‍ ഒബാമയുടെ തലയിലെ പാടാണ് വാര്‍ത്തകളില്‍ ഇടം തേടിയിരിക്കുന്നത്. ഈ പാടിനെക്കുറിച്ച് വന്‍ ചര്‍ച്ച തന്നെയാണ് യു.എസില്‍ നടക്കുന്നത്. ഈ പാട് വിവാദ പാടാക്കാന്‍ മാധ്യമങ്ങളെക്കാളും പ്രതിപക്ഷത്തെക്കാളും തിടുക്കും യു.എസിലെ ബ്ലോഗര്‍മാര്‍ക്കാണ്.

കൊമേഡിയനായ ജോര്‍ജ്ജ് ലോപ്പെസുമായി നടത്തിയ കൂടുക്കാഴ്ച്ചയക്കിടെയെടുത്ത ഫോട്ടോയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഫോട്ടോയില്‍ ഒബാമയുടെ തലയുടെ വലതുവശത്ത് ഒരു പ്രത്യേക രീതിയിലുള്ള മാര്‍ക്ക് വ്യക്തമായിരുന്നു. മുടിയുടെ പ്രത്യേക രൂപഘടനയോ അതോ മുടിവെട്ടി സമയത്തെ പ്രശ്‌നമോ ആകാം ഈ പാടിനു കാരണം. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബ്ലോഗര്‍മാര്‍ തയ്യാറാവുന്നില്ല.

Subscribe Us:

ഞെട്ടിക്കുന്ന കഥകളാണ് പാടുമായി ബന്ധപ്പെട്ട് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒബാമ രഹസ്യമായി തലയ്ക്ക് ശസ്ത്രക്രിയ നടത്തി എന്നതാണ് ഏറ്റവും ഒടുവിലായി പറഞ്ഞുകേള്‍ക്കുന്നത്. അതല്ല വല്ല അതീന്ദ്രിയശക്തിക്കും വേണ്ടിയുള്ള ഏര്‍പ്പാടാകാമെന്നാണ് മറ്റുചില ബ്ലോഗര്‍മാരുടെ നിരീക്ഷണം.

ഇതൊരു ശസ്ത്രക്രിയയുടെ ഫലമാണോ എന്നാണ് കണ്‍സര്‍വേറ്റിവ് ചര്‍ച്ചാവേദിയായ എസ്‌കേപ്ടിറനി.കോമില്‍ ബെന്‍ ഹാര്‍ട്ട് ചോദിക്കുന്നത്. ഇത് ഓപ്പറേഷനാണെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതരീതിയില്‍തന്നെ മാറ്റം വരുത്തുമോ എന്നും അദ്ദേഹം ചോദിക്കുന്നു. അതല്ല ഒബാമയ്ക്ക് അന്യഗ്രഹജീവികളുമായി വല്ല കണക്ഷനുമുണ്ടോ എന്നും അദ്ദേഹം സംശയിക്കുന്നു. എന്നാല്‍ വൈറ്റ്ഹൗസ് എല്ലാ ആരോപണങ്ങളെയും തള്ളിക്കളഞ്ഞിട്ടുണ്ട്.