എഡിറ്റര്‍
എഡിറ്റര്‍
ആനകളെ എഴുന്നള്ളിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാം: സുപ്രീം കോടതി
എഡിറ്റര്‍
Wednesday 13th May 2015 1:05pm

elephant-violence13

ന്യൂദല്‍ഹി: ഉത്സവത്തിനായി ആനകളെ എഴുന്നള്ളിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഉടമസ്ഥര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാമെന്ന് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഇടക്കാല ഉത്തരവിറക്കിയത്.

ആനകളെ എഴുന്നള്ളിക്കുമ്പോള്‍ വന്യജീവി ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആനയുടമകളുടെ സംഘടനകള്‍ക്കും കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിനും വിഷയത്തില്‍ അഭിപ്രായമാരാഞ്ഞ് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജൂണ്‍ 20നകം മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം.

ബംഗളൂരു ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്ന സ്ഥാപനമാണ് ആനകളെ എഴുന്നള്ളിക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ജൂണ്‍ 14 ന് കേസ് വീണ്ടും പരിഗണിക്കും.

Advertisement