Categories

നോയ്ഡ: കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി

muringoor caseന്യൂദല്‍ഹി: നോയ്ഡയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കണമെന്ന അലഹബാദ് കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഭൂമി ബലമായി ഏറ്റെടുത്തതിന് ഗ്രേറ്റര്‍ നോയിഡ ഇന്‍ഡസ്ട്രിയല്‍ 10 ലക്ഷം രൂപ പിഴ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ഭൂമി ഏറ്റെടുത്തുനല്‍കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മ്മാതാക്കള്‍ക്ക് ഗ്രേറ്റര്‍ നോയിഡ ഇന്‍ഡസ്ട്രിയല്‍സ് ഭൂമി നല്‍കിയതെന്ന് ജസ്റ്റിസ് ജി.എസ് സിംങ് വി, എ.കെ ഗാംഗുലി എന്നിവരുള്‍പ്പെട്ട ബെഞ്ച് കുറ്റപ്പെടുത്തി.

ഭൂമി നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയശേഷമാണ് വ്യാവസായിക ആവശ്യങ്ങളില്‍ നിന്നും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഈ ഭൂമി നല്‍കുന്നു എന്നകാര്യം സര്‍ക്കാര്‍ അംഗീകരിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.