എഡിറ്റര്‍
എഡിറ്റര്‍
സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ വിക്രം സേത്
എഡിറ്റര്‍
Monday 27th January 2014 6:56am

Vikram-Seth

കൊല്‍ക്കത്ത: സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കുന്ന സുപ്രീം കോടതിയുടെ 377ാം വകുപ്പിനെതിരെ പ്രമുഖ എഴുത്തുകാരന്‍ വിക്രം സേത്. വിധി നിയമപരമായും യുക്തിപരമായും പോള്ളയാണെന്ന് വിക്രം സേത് അഭിപ്രായപ്പെട്ടു.

‘നിസ്സാരമായ കാര്യത്തിന്റെ പേരില്‍ ഒരുവിഭാഗത്തിന്റെ മൗലികാവകാശങ്ങള്‍ എടുത്തുകളയാമോ? ഇത് നിയമപരമായും യുക്തിപരമായും പൊള്ളയായ വിധിയാണ്.’ വിക്രം സേത് അഭിപ്രായപ്പെട്ടു.

കൊല്‍ക്കത്തിയില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു വിക്രം സേത്. സുപ്രീം കോടതിയുടെ വിധി ജനങ്ങളില്‍ തെറ്റായ സന്ദേശമാണ് എത്തിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെക്ഷന്‍ 377ാം വകുപ്പ് വിദേശ നിയമമാണെന്നും വിക്രം സേത് അഭിപ്രായപ്പെട്ടു.

Advertisement