lalit-modiന്യൂദല്‍ഹി: ഐ.പി.എല്‍ ക്രമക്കേട് അന്വേഷിക്കാനായി ബി.സി.സി.സി.ഐ നിയോഗിച്ച അന്വേഷണസംഘത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ജെ.എം പാഞ്ചാല്‍ എച്ച്.എല്‍ ഗോഖലെ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മോഡിയുടെ ഹര്‍ജി മുന്‍വിധിയോടെയുള്ളതാണെന്നും ഈ സമയത്ത് അന്വേഷണ സംഘത്തെ മാറ്റുന്നത് അന്വേഷണത്തിലുള്ള കൈകടത്തലാവുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

അന്വേഷണസമിതിയെ നിയമിച്ചത് ചട്ടപ്രകാരമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ മോഡി സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതിയും തള്ളിയിരുന്നു.

ബി.സി.സി.ഐ നിയോഗിച്ച അന്വേഷണ സമിതിയില്‍ നിന്ന് മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ചിരായു അമീന്‍, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരെ മാറ്റണമെന്നായിരുന്നു മോഡിയുടെ ആവശ്യം. ജെയ്റ്റ്‌ലിയെയും അമീനെയും പാനലില്‍ നിന്നും മാറ്റണമെന്നാണ് മോഡി ആവശ്യപ്പെട്ടത്. മോഡിക്കെതിരായ തീരുമാനമെടുത്ത ബി.സി.സി.ഐയുടെ സെപെഷല്‍ ജനറല്‍ ബോഡി മീറ്റിംങ്ങില്‍ ഇവര്‍ പങ്കെടുത്തിരുന്നു എന്നാരോപിച്ചാണ് ആവശ്യം.