Administrator
Administrator
ജഗന്റെ ഹരജി സുപ്രീം കോടതി തള്ളി
Administrator
Thursday 25th August 2011 1:20am

ന്യൂദല്‍ഹി: അനധികൃത സ്വത്തു സമ്പാദന കേസില്‍ തനിക്കെതിരെയുള്ള സിബിഐ അന്വേഷണം തടയണമെന്ന ആവശ്യവുമായി വൈഎസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ആന്ധ്ര ഹൈക്കോടതി വിധിക്കെതിരെ ജഗന്‍ നല്‍കിയ അപ്പീലാണ് കോടതി തള്ളിയത്.

ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്ന് അപ്പീല്‍ തള്ളിക്കൊണ്ട് ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി, ജസ്റ്റിക് ദീപക് വര്‍മ്മ എന്നിവരൂള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് പി ശങ്കര്‍ റാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ആഗസ്റ്റ് പത്തിന് ജഗനെിരെ കേസ് ചുമത്തി അന്വേഷണം നടത്താന്‍ ഹൈക്കോടതി സിബി ഐ യോടാവശ്യപ്പെത്. കഴിഞ്ഞ നവംബറിലാണ് നിലവിലെ ആന്ദ്ര മന്ത്രിസഭയിലെ ടെക്‌സ്‌റ്റൈല്‍ മന്ത്രിയായ ശങ്കര്‍റാവു, ജഗമോഹന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് കേസ് ഫയല്‍ ചെയ്തത്.

2004 ല്‍ 11 ലക്ഷം മാത്രമുണ്ടായിരുന്ന ജഗന്റെ സമ്പാദ്യം ഇപ്പോള്‍ 43,000 കോടിയായി ഉയര്‍ന്നതിന്റെ സ്‌ത്രോതസ് കണ്ടെത്തണമെന്നാണ് പരാതിയില്‍ ശങ്കര്‍റാവു ഉന്നയിച്ചിരിക്കുന്നത്. ചില തെലുങ്ക്‌ദേശം നേതാക്കളും ജഗ്മോഹനെതിരെ സി.ബി. ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

Advertisement