എഡിറ്റര്‍
എഡിറ്റര്‍
വധശിക്ഷ സ്റ്റേ ചെയ്യണമെന്ന വീരപ്പന്റെ സഹായികളുടെ ഹരജി സുപ്രീം കോടതി പരിഗണിച്ചില്ല
എഡിറ്റര്‍
Sunday 17th February 2013 10:16am

ന്യൂദല്‍ഹി: വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീരപ്പന്റെ സഹായികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിച്ചില്ല. വീരപ്പന്റെ നാല് സഹായികളാണ് ഹരജി സമര്‍പ്പിച്ചിരുന്നത്.

Ads By Google

വധശിക്ഷയുടെ തീയ്യതി നിശ്ചയിച്ചതിന് തെളിവില്ലാത്തതിനാല്‍ ഹരജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു. ഹരജി പിന്നീട് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

വീരപ്പന്റെ മൂത്ത സഹോദരന്‍ ജ്ഞാനപ്രകാശം, മീശേകര്‍ മദയ്യ, സൈമണ്‍, ബിലവേന്ദ്രന്‍ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. വധശിക്ഷ ജീവപര്യന്തമായി കുറക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. കേസ് അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും.

1993 ല്‍ കര്‍ണാടകയില്‍ 22 പോലീസുകാരെ കൊലപ്പെടുത്തിയ കേസിലാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.

മൈസൂര്‍ കോടതി ഇവര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചെങ്കിലും കര്‍ണാടക സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 2004 ല്‍ തന്നെ ദയാഹരജിയും സമര്‍പ്പിച്ചിരുന്നു.

കര്‍ണാടകയിലെ ബല്‍ഗാം ജയിലിലാണ് നിലവില്‍ ഇവര്‍ ഉള്ളത്.

Advertisement