Categories

‘സുബ്രഹ്മണ്യന്‍ സ്വാമി കേസില്‍ കക്ഷിയാണെന്നായിരുന്നു ഞങ്ങളുടെ ധാരണ; അല്ലെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ’: ബാബറി മസ്ജിദ്‌കേസില്‍ സുപ്രീം കോടതി

ന്യൂദല്‍ഹി: ബാബറി മസ്ജിദ് കേസില്‍ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീല്‍ തള്ളി സുപ്രീം കോടതി. ബാബറി മസ്ജിദ് കേസില്‍ സുബ്രഹ്മണ്യന്‍ സ്വാമി കക്ഷിയാണെന്നു ധരിച്ചാണ് അദ്ദേഹത്തെ മധ്യസ്ഥനായി ചുമതലപ്പെടുത്തിയെന്നും കോടതി വിശദീകരിച്ചു.

അദ്ദേഹം കേസില്‍ കക്ഷിയല്ലെന്നു മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് കോടതി പറഞ്ഞത്. കേസില്‍ പെട്ടെന്ന് വാദംകേള്‍ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീലുകള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

‘നിങ്ങള്‍ ഈ കേസില്‍ കക്ഷിയല്ലെന്ന് കോടതിയോടു പറഞ്ഞിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്.’ കോടതി വ്യക്തമാക്കി.


Must Read: ഇത്തരം നാറിയ പണിക്ക് വളയം പിടിക്കാന്‍ എനിക്കാവില്ല: മംഗളത്തിലെ ജോലി രാജിവെക്കുന്നതായി ഡ്രൈവര്‍ 


പ്രാര്‍ത്ഥിക്കാനുള്ള തന്റെ മൗലികാവകാശത്തിനുവേണ്ടിയാണ് ഈ വിഷയത്തില്‍ ഇടപെട്ടതെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി ഇതിനു മറുപടി നല്‍കിയത്.

‘കേസ് അവധിയില്‍ നില്‍ക്കുന്നത് പ്രാര്‍ത്ഥിക്കാനുള്ള എന്റെ അവകാശത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഹര്‍ജി ഫയല്‍ ചെയ്തത്.’ എന്നായിരുന്നു സ്വാമിയുടെ വാദം.

ഇതോടെ ഇക്കാര്യത്തില്‍ വിചാരണ വേഗത്തിലാക്കാന്‍ പോകുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

അയോധ്യ പ്രശ്‌നം കോടതിക്കു പുറത്ത് മധ്യസ്ഥ ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പാക്കണമെന്ന് നിര്‍ദേശിച്ച് മാര്‍ച്ച് 21നാണ് കോടതി ഉത്തരവിട്ടത്. ഇതിനായി സുബ്രഹ്മണ്യന്‍ സ്വാമിയെ മധ്യസ്ഥമായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Tagged with: |