ന്യൂദല്‍ഹി: പ്രവാസികള്‍ക്കുള്ള വോട്ടവകാശം എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമഭേദഗതിയാണോ ചട്ട ഭേദഗതിയോ വേണ്ടതെന്നാണ് അറിയിക്കേണ്ടത്.

Subscribe Us:

2014 ഒക്ടോബറിലാണ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തത്ത്വത്തില്‍ അംഗീകരിച്ചത്. ഇത് ഏത് തരത്തില്‍ നടപ്പാക്കുമെന്ന കാര്യത്തില്‍ തീരുമാനമറിയിക്കാനാണ് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.


Dont Miss യു.പിയില്‍ വന്‍സുരക്ഷാ വീഴ്ച: നിയമസഭാ ബെഞ്ചില്‍ സ്‌ഫോടകവസ്തു


പ്രവാസി വ്യവസായിയും വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലാണ് സുപ്രീംകോടതിയെ സമര്‍പ്പിക്കുകയും പ്രവാസി വോട്ട് അവകാശം അനുവദിക്കണമെന്ന വിധി സമ്പാദിക്കുകയും ചെയ്തത്.

വിദേശ രാജ്യങ്ങളില്‍ പോളിങ് ബൂത്തുകള്‍, ഓണ്‍ലൈന്‍ സംവിധാനം, പ്രോക്‌സി വോട്ട് എന്നിവയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലെത്തിയത്. ഇതില്‍ പ്രോക്‌സി വോട്ട് അനുവദിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയത്.

ഈ ശുപാര്‍ശ ഇപ്പോള്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതിന്റെ നിയമ സാധുത പരിശോധിച്ചതിന് ശേഷം അത് പാര്‍ലമെന്റ് പാസാക്കണം. അതിന് ശേഷമേ പ്രവാസികള്‍ക്ക് വോട്ട് അവകാശം ലഭ്യമാകൂ.

ഒരു കോടിയോളം പ്രവാസികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നത.് ഇവരില്‍ 24,348 ആളുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.