Categories

സുപ്രീം കോടതി ജഡ്ജി പീഡിപ്പിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ മൂന്നംഗ സമിതി

supreme-court

ന്യൂദല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി പീഡിപ്പിച്ചെന്ന അഭിഭാഷകയുടെ പരാതി അന്വേഷിക്കാന്‍ മൂന്നംഗ സമിതി. സുപ്രീം കോടതിയാണ് സമിതിയെ നിയോഗിച്ചത്. ജസ്റ്റിസുമാരായ ആര്‍.എം ലോധ, എച്ച്.എല്‍ ധത്തു, രഞ്ജന ദേശായി എന്നിവരാണ് സമിതിയിലുള്ളത്.

അടുത്തിടെ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവ അഭിഭാഷകയുടെ ആരോപണം. ജഡ്ജുമായുള്ള ചര്‍ച്ചയ്ക്കിടയിലാണ് തന്നെ പീഡിപ്പിച്ചതെന്നാണ് അഭിഭാഷകയുടെ പരാതി.

കല്‍ക്കത്തയിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥിനിയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. നവംബര്‍ ആറിലെ യുവതിയുടെ ബ്ലോഗ് പോസ്റ്റിലാണ് പരാതി.

2012 ഡിസംബറില്‍ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ജഡ്ജ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി ആരോപണമുന്നയിച്ചിരിക്കുന്നത്. തന്നെ കൂടാതെ മൂന്ന് പെണ്‍കുട്ടികള്‍ കൂടി ജഡ്ജിമാരാല്‍ പീഡിപ്പിക്കപ്പെട്ടതായും യുവതി ആരോപിക്കുന്നു.

പ്രസ്തുത ജഡ്ജിക്ക് കീഴില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യവേയാണ് പീഡിപ്പിക്കപ്പെട്ടതെന്നാണ് ആരോപണം.

Tagged with: