Categories

ഭോ­പ്പാല്‍ മെ­മ്മോ­റി­യല്‍ ആ­ശു­പത്രി കേ­ന്ദ്രം എ­റ്റെ­ടു­ത്തു

ന്യൂ­ദല്‍­ഹി: ഭോ­പ്പാല്‍ വാതക ദു­ര­ന്ത­ത്തി­നി­ര­യാ­യ­വ­രു­ടെ ചി­കില്‍­സ­ക്കാ­യി രൂ­പി­ക­രിച്ച ഭോ­പ്പാല്‍ മെ­മ്മോ­റി­യല്‍ ട്ര­സ്­റ്റ് ആ­ശു­പ­ത്രി­ കേ­ന്ദ്രം ഏ­റ്റെ­ടുത്തു. ഭോ­പ്പാല്‍ മെ­മ്മോ­റി­യല്‍ ട്ര­സ്റ്റിന്റെ പ്ര­വര്‍ത്ത­നം നിര്‍­ത്തി­വ­യ്ക്കാന്‍ സു­പ്രിം­കോട­തി നിര്‍­ദ്ദേ­ശി­ച്ചു. ട്ര­സ്റ്റി­ന്റെ അ­ധ്യ­ക്ഷനാ­യ റി­ട്ട. ജ­ഡ്­ജി എ­ച്ച അ­ഹ്മ­ദി­യു­ടെ രാ­ജി സു­പ്രിം­കോട­തി സ്വീ­ക­രിച്ചു.

1997ലാ­ണ് ഭോ­പ്പാല്‍ വാതകദു­ര­ന്ത­ത്തി­നി­ര­യാ­യ­വ­രു­ടെ ചി­കില്‍­സാര്‍­ത്ഥം സു­പ്രിം­കോ­ട­തി­യു­ടെ നിര്‍­ദ്ദേ­ശ­പ്ര­കാ­രം ആ­ശു­പ­ത്രി­ രൂ­പീ­ക­രി­ച്ച­ത്. ഭോ­പ്പാല്‍ മെ­മ്മോ­റി­യല്‍ ട്ര­സ്റ്റി­നാ­യി­രു­ന്നു ആ­ശു­പ­ത്രി­യു­ടെ ചു­മത­ല. ട്ര­സ്റ്റി­നു­കീ­ഴില്‍ ഒ­രു സ്‌­പെ­ഷ്യാ­ലി­റ്റി ആ­ശു­പ­ത്രിയും മ­റ്റു ആ­ശു­പ­ത്രി­ക­ളു­മാ­­ണ്്­് പ്ര­വര്‍­ത്തി­ച്ചി­രു­ന്ന­ത്.
1998മു­തല്‍ ­അഹ­മ­ദി­യാ­യി­രു­ന്നു ട്ര­സ്റ്റി­ന്റെ ചെ­യര്‍­മാന്‍. എ­ന്നാല്‍ ത­ന്നെ ചെ­യര്‍­മാന്‍ സ്ഥാ­ന­ത്തു­നിന്നും ഒ­ഴി­വാ­ക്ക­ണെ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് 2008ല്‍ അ­ഹ്മ­ദി ഫ­യല്‍ ചെ­യ്­ത ഹര­ജി സു­പ്രിം­കോട­തി പ­രി­ഗ­ണി­ച്ചില്ല. 2010 ജൂണ്‍ 23ന് വീ­ണ്ടം ഫ­യല്‍­ചെ­യ്­ത ഹ­ര­ജി പ­രി­ഗ­ണി­ക്ക­വേ­യാണ് സു­പ്രിം കോട­തി അ­ഹ്­മ­ദി­യു­ടെ രാ­ജി സ്വീ­ക­രി­ച്ചത്.

ഭോ്­പ്പാല്‍ ദു­ര­ന്ത­ത്തി­ന്റെ പ്ര­സ്­ക­തമാ­യ ര­ണ്ടു വി­ധി­ന്യാ­യ­ങ്ങ­ളില്‍ അ­ഹമ­ദി വലി­യ പ­ങ്കു വ­ഹി­ച്ചി­രു­ന്നു. 1993ല്‍ ഭോ­പ്പാല്‍ ദു­ര­ന്ത ബാ­ധി­തര്‍­ക്ക് ന­ഷ്ട­പ­രി­ഹാ­രം നി­ശ്ച­യി­ക്കു­ന്ന­തി­ലും, 1996ല്‍ വാ­റന്‍ ആന്‍­ഡേ­ഴ്‌­സണ്‍ ഉള്‍­പ്പെ­ട­യു­ള്ള­വര്‍­ക്കെ­തി­രേ­യു­ള്ള കു­റ്റം ല­ഘൂ­ക­രി­ച്ചു കൊ­ടു­ത്ത ജ­ഡ്­ജി­മാ­രില്‍ ഒ­രാ­ളാ­യി­രു­ന്നു അ­ഹ്മദി.

ബ­യോ­ടെക്‌­നോ­ളജി- അ­റ്റോ­മി­ക് എ­നര്‍­ജി വ­കു­പ്പു­കള്‍ ഇനി ആ­ശു­പ­ത്രി­യു­ടെ പ്ര­വര്‍­ത്ത­ന­ങ്ങള്‍ നി­യ­ന്ത്രി­ക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.