ന്യൂദല്‍ഹി: ജാമ്യത്തിനായുള്ള ബിനായക് സെന്നിന്റെ അപേക്ഷ പരിഗണിക്കവേ സുപ്രീംകോടതി ഛത്തീസ്ഗഡ് സര്‍ക്കാറിന് നോട്ടീസയച്ചു. സെന്നിന് ജാമ്യം നല്‍കാതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങളുണ്ടെങ്കില്‍ വ്യക്തമാക്കണമെന്ന് നിര്‍ദേശിച്ചാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

നേരത്തേ ഛത്തീസ്ഗഡ് ഹൈക്കോടതി സെന്നിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. തുടര്‍ന്നാണ് സെന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ബിനായക് സെന്‍ രണ്ടുവര്‍ഷം തടവില്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്നും രാംജെത് മലാനി നല്‍കിയ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു.

ഡോക്ടറും പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി വൈസ് പ്രസിഡന്റുമായ സെന്നിനെ മാവോവാദികള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.