എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ മഹാനാണെന്ന് സുപ്രീം കോടതി ജഡ്ജി
എഡിറ്റര്‍
Monday 11th November 2013 7:33am

rahul-gandhi

ഹൈദരാബാദ്: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധി മഹാനാണെന്ന് സുപ്രീം കോടതി ജഡ്ജി.

ജസ്റ്റിസ് ജെ ചെലമേശ്വറാണ് രാഹുല്‍ ഗാന്ധിയെ പ്രശംസ കൊണ്ട് മൂടി രംഗത്തെത്തിയിരിക്കുന്നത്.പേരെടുത്ത് പറയാതെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ചെലമേശ്വറിന്റെ രാഹുല്‍ പ്രശംസ.

കുറ്റവാളികളായ എം.പി.മാരെയും എം.എല്‍.എമാരെയും അയോഗ്യരാക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവരാനിരുന്ന ഓര്‍ഡിനന്‍സിനെതിരെ ശക്തമായ നിലപാടെടുത്തതാണ് ജഡ്ജിയുടെ രാഹുല്‍ പ്രശംസക്ക് നിദാനമായത്.

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുലിനെ ചെലമേശ്വര്‍ പേരെടുത്ത് പറയാതെ പ്രശംസിച്ചത്.  ‘ ദൗര്‍ഭാഗ്യവശാല്‍ കുറ്റവാളികളായ പൊതുപ്രര്‍ത്തകരെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഒരുമിക്കാനാണ് അധിക രാഷ്ട്രീയ പാര്‍ട്ടികളും തീരുമാനിച്ചത്.

സുപ്രീം കോടതി വിധി അട്ടിമറിക്കാനായി പുതിയ ഓര്‍ഡിനന്‍സ് കൊണ്ടു വരാനായിരുന്നു ശ്രമം. എന്നാല്‍ അവസാന നിമിഷം ഒരു മഹാനായ വ്യക്തി ഇടപെട്ടത് കാരണം അത് നടന്നില്ല.

സര്‍ക്കാര്‍ കൊണ്ട് വരുന്ന ഓര്‍ഡിനന്‍സ് പിടിച്ച് വാങ്ങി കീറി കളയണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമ്പത്തിച്ചിടത്തോളം മഹത്തായ സേവനമാണ് സമയോചിതമായ ഇടപെടലിലൂടെ ആ മഹദ് വ്യക്തി ചെയ്തത്’. അദ്ദേഹം പറഞ്ഞു.

ഓര്‍ഡിനന്‍സിലൂടെ സുപ്രീം കോടതി വിധി മറികടക്കാനായിരുന്നു കേന്ദ്‌സര്‍ക്കാറിന്റെ നീക്കം. എന്നാല്‍ അപ്രതീക്ഷിതമായി ഇതിനെതിരെ രംഗത്ത് വന്ന് രാഹുല്‍ ഓര്‍ഡിനന്‍സ് അസംബന്ധമാണെന്നും വലിച്ചെറിയണമെന്നും പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ഈ പരസ്യ പ്രസ്താവനയാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള കാരണം. രാഹുല്‍ ഗാന്ധിക്ക് പിന്നാലെ രാഷ്ട്രപതിയും ഓര്‍ഡിനന്‍സ് വേണ്ടെന്ന് തറപ്പിച്ചു പറഞ്ഞിരുന്നു.

Advertisement