എഡിറ്റര്‍
എഡിറ്റര്‍
കൂട്ടബലാത്സംഗം: വിചാരണ പുറത്തേക്ക് മാറ്റണമെന്ന ഹരജി സുപ്രീംകോടതി തള്ളി
എഡിറ്റര്‍
Tuesday 29th January 2013 3:53pm

ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാത്സംഗ കേസിന്റെ വിചാരണ ദല്‍ഹിക്ക് പുറത്തേക്ക് മാറ്റണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ഇപ്പോഴത്തെ സ്ഥിതിയില്‍  കേസ് പുറത്തേക്ക് മാറ്റാനുള്ള ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ലെന്ന് വിധി പ്രസ്ഥാവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ കബീര്‍ പറഞ്ഞു.

Ads By Google

കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട മുകേഷാണ് ഹരജി നല്‍കിയത്. ദല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ  മഥുരയിലേക്ക് മാറ്റണമെന്നണ് പ്രതി  ആവശ്യപ്പെട്ടത്. തനിക്കെതിരെ പൊതുജന വികാരമുള്ളതിനാല്‍ നീതിയുക്തമായ വിചാരണ ഡല്‍ഹിയില്‍ സാധ്യമല്ലെന്ന് മുകേഷ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

മാധ്യമ വിചാരണയും ദൈനംദിന പ്രക്ഷോഭങ്ങളും നിമിത്തം ദല്‍ഹി നിവാസികളെല്ലാം ക്ഷുഭിതരാണ്. ഭീഷണിയെത്തുടര്‍ന്ന് കോടതി മുറിയില്‍പ്പോലും പ്രതിക്ക് തന്റെ വാദം അറിയിക്കാനാകുന്നില്ലെന്ന് പ്രതിഭാഗം  അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ സുപ്രീംകോടതി ഈ വാദം തള്ളി.

ആറു പ്രതികളാണ് കേസിലുള്ളത്. അതിലൊരു പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍് ബാലനീതി ബോര്‍ഡ്  അയാളെ ബാലനീതി നിയമപ്രകാരം വിചാരണ നടത്താം എന്ന് കഴിഞ്ഞ ദിവസം ബാലനീതി ബോര്‍ഡ് വിധിച്ചിരുന്നു.

Advertisement