എഡിറ്റര്‍
എഡിറ്റര്‍
മരുന്നില്‍ മായം: റാന്‍ബാക്‌സിക്കെതിരായ പൊതു താത്പര്യ ഹരജി തള്ളി
എഡിറ്റര്‍
Tuesday 25th June 2013 12:44pm

lineയു.എസ്സില്‍ മായം ചേര്‍ത്ത മരുന്ന് വിറ്റതിന്റെ പേരില്‍ റാന്‍ബാക്‌സിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ ഇന്ത്യയിലും റാന്‍ബാക്‌സി നിരോധിക്കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്.lineranbaxy1

ന്യൂദല്‍ഹി: മരുന്നില്‍ മായം ചേര്‍ത്തതിന്റെ പേരില്‍ റാന്‍ബാക്‌സിക്കെതിരായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹരജി തള്ളി. കമ്പനിക്കെതിരെ തെളിവില്ലെന്ന് കാണിച്ചാണ് സുപ്രീം കോടതി ഹരജി തള്ളിയത്.

റാന്‍ബാക്‌സിക്കെതിരെ തെളിവ് ഹാജരാക്കാന്‍ ഹരജിക്കാരന് സാധിച്ചില്ലെന്നും നിലവില്‍ കമ്പനിക്കെതിരെ തെളിവുകള്‍ കാണുന്നില്ലെന്നും കോടതിനിരീക്ഷിച്ചു.

യു.എസ്സില്‍ മായം ചേര്‍ത്ത മരുന്ന് വിറ്റതിന്റെ പേരില്‍ റാന്‍ബാക്‌സിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ ഇന്ത്യയിലും റാന്‍ബാക്‌സി നിരോധിക്കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്. അമേരിക്കയില്‍ മായം ചേര്‍ത്ത മരുന്ന് വിറ്റതിന്റെ പേരില്‍ റാന്‍ബാക്‌സി 500 മില്യണ്‍ ഡോളറാണ് പിഴ നല്‍കിയത്.

Ads By Google

ഇന്ത്യയിലും ചില ആശുപത്രികളില്‍ റാന്‍ബാക്‌സിയുടെ ഉത്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിലെ റാന്‍ബാക്‌സിയുടെ യൂണിറ്റുകള്‍ അടച്ചുപൂട്ടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

റാന്‍ബാക്‌സിക്കെതിരെ നേരത്തേയും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. റാന്‍ബാക്‌സിയുടെ കൊളസ്‌ട്രോള്‍ നിയന്ത്രണ മരുന്നായ ജനറിക് ലിപിറ്റര്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങല്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു.

റാന്‍ബാക്‌സിയുടേയും സണ്‍ഫാര്‍മയുടേയും അടക്കമുള്ള മരുന്നുകളാണ് ഇന്ത്യന്‍ വിപണിയില്‍ കൂടുതലായും വില്‍ക്കപ്പെടുന്നത്. കമ്പനിയുടെ മരുന്നുകള്‍ അമേരിക്കന്‍ വിപണിയില്‍ നിന്ന് മാത്രമാണ് തിരിച്ചുവിളിച്ചത്.

ഇന്ത്യന്‍ വിപണിയില്‍ ഇപ്പോഴും ഈ മരുന്നുകള്‍ സുലഭമാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാവും രാജ്യത്തെ ജനങ്ങളില്‍ ഉണ്ടാക്കുക. ഇതിനെതിരെ അധികൃതര്‍ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.

Advertisement