ന്യൂദല്‍ഹി: ഇന്ത്യയുടെ അന്താരാഷ്ട്ര ടെന്നിസ് താരം മഹേഷ് ഭൂപതി സമര്‍പ്പിച്ച നികുതിയിളവിനായുള്ള ഹരജി സുപ്രീംകോടതി തള്ളി. 28.5 ലക്ഷം രൂപയുടെ നികുതിയിളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് താരം സമര്‍പ്പിച്ച ഹരജി ആദ്യം കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതി തള്ളിയിരിക്കുന്നത്.

ഭൂപതിയെ അന്താരാഷ്ട്ര താരമാക്കി വളര്‍ത്തുന്നതില്‍ അച്ഛന്‍ സി ജി കൃഷ്ണഭൂപതി നല്‍കിയ പരിശീലനത്തിനുള്ള പ്രതിഫലമായാണ് തവണകളായി തിരിച്ചു നല്‍കേണ്ടിയിരുന്നത്. 1989-94 കാലയളവില്‍ താരത്തിന്റെ പരിശീനത്തിനായും മറ്റുമായാണ് അച്ഛന്‍ കൃഷ്ണഭുപതി പണംചെലവഴിച്ചത്. എന്നാല്‍ 94ല്‍ താന്‍ അച്ഛനുമായി ഒരു കരാറുണ്ടാക്കിയിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മടക്കിനല്‍കേണ്ട തുകയില്‍ കുറവ് വരുത്തണമെന്നുമായിരുന്നു ഭൂപതി വാദിച്ചത്.