Categories

സഹാറ ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് 17,400 കോടി നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി: പ്രമുഖ വ്യവസായ ഗ്രൂപ്പായ സഹാറ നിക്ഷേപകര്‍ക്ക് 17,400 കോടി രൂപ മടക്കി നല്‍കണമെന്ന് സുപ്രീംകോടതി. ഈ തുക 15% പലിശയുള്‍പ്പെടെ ഏതെങ്കിലുമൊരു ദേശസാത്കൃത ബാങ്കില്‍ നിക്ഷേപിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിക്കുന്നു.

Ads By Google

പണം നിക്ഷേപിക്കുന്നതിനായി സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവര്‍ക്കായി മൂന്ന് മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. നിക്ഷേപകരുടെ ലിസ്റ്റ് ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിക്ക് നല്‍കാന്‍ സഹാറയ്ക്ക് 10 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് ജെ.എസ് കേഹര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനും എതിരെ നടപടിയെടുക്കാന്‍ സുപ്രീംകോടതി സെബിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

കോടതി ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ ഇരുകമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോടതി സെബിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

2008-2009ലാണ് സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെ പേരില്‍  നിക്ഷേപം സമാഹരിച്ചത്. ഓഹരികളാക്കി മാറ്റാവുന്ന കടപത്രങ്ങളുടെ വില്‍പ്പനയിലൂടെ 2.3 കോടി ചെറുകിട നിക്ഷേപകരില്‍ നിന്നാണ് സഹാറ നിക്ഷേപം സ്വീകരിച്ചത്. സെബിയുടെ അനുമതിയില്ലാതെയായിരുന്നു നിക്ഷേപസമാഹരണം.



മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച