Categories

‘കെ­ട്ടി­ക്കി­ട­ക്കു­ന്ന ഭ­ക്ഷ്യ­ധാ­ന്യ­ങ്ങള്‍ പാ­വ­പ്പെ­ട്ടര്‍­ക്ക് നല്‍­കണം’

ന്യൂ­ഡല്‍­ഹി: രാ­ജ്യ­ത്ത് വിവിധ ഗോ­ഡൗ­ണു­ക­ളില്‍ കെ­ട്ടി­ക്കി­ട­ക്കു­ന്ന ഭ­ക്ഷ്യ­ധാ­ന്യ­ങ്ങള്‍ പാ­വ­പ്പെ­ട്ട­വര്‍­ക്ക് സൗ­ജ­ന്യ­മായി നല്‍­കാന്‍ ഉ­ടന്‍ ന­ടപ­ടി സ്വീ­ക­രി­ക്ക­ണ­മെന്ന് സു­പ്രിം കോ­ട­തി നിര്‍­ദ്ദേശം. രാ­ജ്യ­ത്തെ ന്യാ­യ­വില ഷോ­പ്പു­കള്‍ മാ­സ­ത്തില്‍ എല്ലാ ദി­വ­സവും തുറ­ന്നു പ്ര­വര്‍­ത്തി­ക്ക­ണ­മെന്നും കോട­തി വ്യ­ക്ത­മാക്കി.

രാ­ജ്യ­ത്ത് ല­ക്ഷ­ക്ക­ണ­ക്കി­ന് ഭ­ക്ഷ്യ­ധാ­ന്യ­ങ്ങള്‍ കെ­ട്ടി­ക്കി­ട­ന്ന ന­ശി­ച്ചു പോ­വു­ക­യാ­ണെ­ന്നു കാ­ണി­ച്ച് ഒ­രു സ­ന്ന­ദ്ധ­സംഘ­ട­ന നല്‍കി­യ ഹ­ര­ജി­യി­ലാ­ണ് സു­പ്രിം­കോ­ട­തി­യു­ടെ ഉ­ത്ത­രവ്.

പൊ­തു­വി­തര­ണം സു­ഗ­മ­മാ­ക്കാന്‍ കേ­ന്ദ്ര സര്‍­ക്കാര്‍ സ്വീ­ക­രി­ച്ച ന­ട­പ­ടിക­ളെ കു­റി­ച്ച ആ­റാ­ഴ്­ചക്ക­കം സ­ത്യ­വാ­ങ്­മൂ­ലം സ­മര്‍­പ്പി­ക്കാന്‍ സു­പ്രിം­കോട­തി കേ­ന്ദ്ര­ത്തി­ന് സമ­യം നല്‍­കി­യി­ട്ടു­ണ്ട്. ഭ­ക്ഷ്യ­സുര­ക്ഷാ ബില്‍ സ­ജീ­വ പ­രി­ഗ­ണ­ന­യി­ലാ­ണെന്ന് കേ­ന്ദ്ര­ം സു­പ്രിം കോ­ട­തി­യില്‍ അ­റി­യി­ച്ചു.പാ­വ­പ്പെ­ട്ട­വ­രു­ടെ സാ­മ്പത്തി­ക പ­രാ­ധീ­ന­ത പ­രി­ഗ­ണി­ച്ച് മാ­സ­ത്തില്‍ എല്ലാ ദി­വ­സവും ന്യാ­യവില­ഷോ­പ്പു­കള്‍ തുറ­ന്നു പ്ര­വര്‍­ത്തി­ക്ക­ണ­മെ­ന്ന് കോട­തി ആ­വ­ശ്യ­പ്പെട്ടു.

കുട്ടികള്‍ പട്ടിണിയില്‍ ഗോതമ്പ് ചാക്കുകള്‍ മഴയത്ത്‌

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.