muringoor caseന്യൂദല്‍ഹി: ചെങ്കോട്ട ഭീകരാക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. വധശിക്ഷ വിധിച്ച അഡിഷണല്‍ സെഷന്‍ കോടതി നടപടി അംഗീകരിച്ച ദല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ആരിഫ് സമര്‍പ്പിച്ച ഹരജിയിലാണ് തീരുമാനം.

കൊലക്കുറ്റം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ ‍, ഗുഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ആരിഫിനെതിരെ ചുമത്തിയത്.

2000 ഡിസംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭീകരസംഘം ചെങ്കോട്ടയ്ക്കുനേരെ വെടിയുതിര്‍ക്കുകയും ആര്‍മി ക്യാമ്പ് ആക്രമിക്കുകയുമായിരുന്നു. ആരിഫ് ഉള്‍പ്പെടെ 11 പേരാണ് കേസില്‍ വിചാരണ നേരിട്ടത്. 2005 ഒക്ടോബര്‍ 24നാണ് ആരിഫിന് വധശിക്ഷ നല്‍കിക്കൊണ്ട് അഡീഷണല്‍ സെഷന്‍സ് കോടതി വിധി വന്നത്. നാല് പേരെ കോടതി വെറുതെവിട്ടിരുന്നു.

ഇതിനെതിരെ ആരിഫ് ദല്‍ഹി കോടതിയെ സമീപിച്ചു. എന്നാല്‍ ആരിഫിന്റെ ശിക്ഷ ശരിവച്ചുകൊണ്ട് 2007 സെപ്റ്റംബര്‍ 13ന് കോടതി വിധിവന്നു. ഒപ്പം ശിക്ഷിക്കപ്പെട്ട 6പേരെ കോടതി വെറുതെ വിടുകയും ചെയ്തു.