എഡിറ്റര്‍
എഡിറ്റര്‍
എസ്.ബി.ടി- എസ്.ബി.ഐ ലയനത്തിന് കേന്ദ്ര അംഗീകരം
എഡിറ്റര്‍
Wednesday 15th February 2017 11:37pm

 

ന്യൂദല്‍ഹി: എസ്.ബി.ടി ഉള്‍പ്പെടെ അഞ്ചു ബാങ്കുകളെ എസ്.ബി.ഐയുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രാജ്യാന്തര തലത്തിലേക്ക് എസ്.ബി.ഐയെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കുകളെ ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം


Also read ലവ് ജിഹാദ് ഗ്രൂപ്പിലംഗമാക്കിയത് അനുവാദമില്ലാതെ; എന്റെ ജീവിത ലക്ഷ്യം ഇതല്ല: ഞെരളത്ത് ഹരി ഗോവിന്ദന്‍ 


സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍ എന്നീ അനുബന്ധ ബാങ്കുകളെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നത്. ഇതോടൊപ്പം പരിഗണനയിലുണ്ടായിരുന്ന ഭാരതീയ മഹിളാ ബാങ്കിനെ ലയിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല.

അസോസിയേറ്റഡ് ബാങ്കുകളുടെ ബോര്‍ഡുകള്‍ ലയനത്തിന് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ലയനത്തോടെ എസ്.ബി.ഐ രാജ്യാന്തര തലത്തില്‍ തന്നെ വലിയ ബാങ്കുകളുടെ നിരയിലേക്ക് കടക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. എസ്ബി ഐയുടെ അടിസ്ഥാന ആസ്തി 37 ലക്ഷം കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. ഏകദേശം 50 കോടി ഉപഭോക്താക്കളെയും എസ് ബി ഐക്ക് ലയനത്തിലൂടെ ലഭിക്കും.

ഇതിനുമുമ്പ് 2008ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും 2010ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും എസ്.ബി.ഐയില്‍ ലയിച്ചിരുന്നു.

Advertisement