തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നിരക്കുകളില്‍ ചെറിയ വര്‍ധന വരുത്തി. അടിസ്ഥാന നിരക്ക് ഒന്‍പത് ശതമാനമായും അടിസ്ഥാനവായ്പാ നിരക്ക് 13.7 ശതമാനമായുമാണ് ഉയര്‍ത്തിയിട്ടുള്ളത്.

പുതിയ നിരക്കുകള്‍ ഫിബ്രവരി 16 മുതല്‍ പ്രാബല്യത്തില്‍ വരും. 15 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴു ശതമാനവും 46 മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എട്ടുശതമാനവുമാണ് പലിശനിരക്ക്.

91 മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനവും 180 ദിവസം മുതല്‍ 2 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 9.25 ശതമാനംവരെയുമായിരിക്കും പലിശനിരക്ക്.