ദുബായ്: സൗദി അറേബ്യയിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിക്കുമെന്ന് എസ്.ബി.ഐ. അടുത്ത നാലാഴ്ചകള്‍ക്കകം തന്നെ ജിദ്ദയില്‍ പ്രവര്‍നമാരംഭിക്കുമെന്ന് എസ്.ബി.ഐയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബാങ്കിന്റെ സ്ഥാപനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും പെട്ടെന്ന് തന്നെ പ്രവര്‍ത്തനമാരംഭിക്കാനാകുമെന്നും മാനേജിങ് ഡയറക്ടറായ ഹേമന്ത് ജി. കോന്‍ട്രാക്ടര്‍ പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് ഇത് വളരെ സൗകര്യപ്രദമാകും. വ്യക്തിഗത വായ്പകളും കാര്‍ വായ്പകളുമടക്കം എല്ലാ തരത്തിലുള്ള ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കുമെന്നും കോന്‍ട്രാക്ടര്‍ വ്യക്തമാക്കി.