മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന വായ്പാനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. 7.6 ശതമാനമായാണ് നിരക്ക് ഉയര്‍ത്തിയത്. എസ് ബി ഐയുടെ ചുവടുപിടിച്ച് മറ്റു ബാങ്കുകളും നിരക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 21 മുതല്‍ നിരക്കുവര്‍ദ്ധന പ്രാബല്യത്തില്‍ വരും. കേന്ദ്രത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് എസ് ബി ഐ അടിസ്ഥാന നിരക്ക് 7.5 ശതമാനമായി നിശ്ചയിച്ചിരുന്നു. ജൂലൈയില്‍ അടിസ്ഥാന നിരക്ക് വ്യവസ്ഥ നടപ്പാക്കിയശേഷം ഇതാദ്യമായാണ് ബാങ്ക് വായ്പാ നിരക്കുകളില്‍ മാറ്റം വരുത്തുന്നത്. വായ്പാ നിരക്കില്‍ വരുത്തിയ വര്‍ധന വാഹന-ഭവന വായ്പകളെ കാര്യമായി ബാധിക്കുമെന്നാണ് സൂചന.

Subscribe Us: