Categories

എസ് ബി ഐ വായ്പാനിരക്ക് ഉയര്‍ത്തി

മുംബൈ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ് ബി ഐ) ഐ സി ഐ സി ഐയും വായ്പാനിരക്ക് ഉയര്‍ത്തി. വായ്ാപാ നിരക്കില്‍ വരുത്തിയ അരശതമാനം വര്‍ധന ഭവന-വാഹന വായ്പാ നിരക്കുകളെ കാര്യമായി ബാധിക്കുമെന്നാണ് കരുതുന്നത്.

എസ് ബി ഐ നിരക്ക് 9.5 ശതമാനത്തില്‍ നിന്നും 10 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. ഡെപ്പോസിറ്റ് നിരക്കും .25-.75 ശതമാനത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തിലധികം കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇന്നുമുതല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍വരും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.