ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്.ബി.ഐയും ഐ.സ്.ഐ.സി.ഐയും അടിസ്ഥാന വായ്പാനിരക്കില്‍ അരശതമാനത്തിന്റെ വര്‍ധന വരുത്തി. ഇതോടെ പലശനിരക്ക് ഒമ്പതര ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമായി ഉയര്‍ന്നു.

ഈ മാസം 13 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പലിശ നിരക്ക് ഉയര്‍ത്തിയതോടെ ഭവന,വാഹന വായ്പകള്‍ കൂടുതല്‍ ചെലവേറിയതാകും.

നേരത്തേ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവയും പലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു. പ്രമുഖ ബാങ്കുകളില്‍ എച്ച്.ഡി.എഫ്.സി മാത്രമാണ് ജൂലൈയ് 26ന് ശേഷം നിരക്ക് വര്‍ധിപ്പിക്കാത്തത്.

കഴിഞ്ഞമാസം അവസാനത്തോടെ റിസര്‍വ് ബാങ്ക് നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ബാങ്കുകള്‍ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത്.