തിരുവനന്തപുരം: പത്ത് എ.ടി.എം ഇടപാടുകള്‍ സൗജന്യ നിരക്കില്‍ നല്‍കാന്‍ എസ്.ബി.ഐ തീരുമാനം. മാസത്തില്‍ പത്ത് തവണയാണ് ഇനി മുതല്‍ എസ്.ബി.ഐ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുക. മെട്രോ നഗരങ്ങളില്‍ ഇത് എട്ട് തവണയാകും.


Also read ‘ഇത് അവസാന വാര്‍ത്താ ബുള്ളറ്റിന്‍; ഞങ്ങള്‍ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു’; ചാനല്‍ അടച്ച് പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം അവതാരക വായിച്ചത് കരഞ്ഞുകൊണ്ട് 


സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ തെറ്റായി ഇറക്കിയ ഉത്തരവാണെന്ന് വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് പത്ത് സൗജന്യ ഇടപാടുകള്‍ നടത്താമെന്ന് ബാങ്ക് അറിയിച്ചത്.

എസ്.ബി.ഐ എ.ടി.എം വഴി അഞ്ച് തവണയും മറ്റ് എ.ടി.എമ്മുകള്‍ വഴി അഞ്ച് തവണയുമാകും എ.ടി.എം ഉപയോഗിക്കാന്‍ കഴിയുക. മെട്രോ നഗരങ്ങളില്‍ ഇത് അഞ്ച് തവണ എസ്.ബി.ഐ എ.ടി.എമ്മുകള്‍ വഴിയും 3 തവണ മറ്റു എ.ടി.എമ്മുകള്‍ വഴിയുമാകും സൗജന്യമായി ലഭിക്കുക.

നേരത്തെ അടുത്തമാസം ഒന്നുമുതല്‍ സൗജന്യ എ.ടി.എം ഇടപാടുകളുണ്ടാകില്ലെന്നായിരുന്നു എസ്.ബി.ഐ അറിയിച്ചത്. ഒരു ഇടപാടിന് 25രൂപ സര്‍വീസ് ചാര്‍ജ് നല്‍കണമെന്നായിരുന്നു ഉത്തരവ്.
നിലവില്‍ ഒരു മാസം അഞ്ചു തവണ എ.ടി.എം സേവനങ്ങള്‍ സൗജന്യമായിരുന്നു. ഇതിലാതാക്കിയായിരുന്നു ഉത്തരവ് വന്നത്. മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാനും എസ്.ബി.ഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.


Related one എസ്.ബി.ഐ അക്കൗണ്ടുകള്‍ എങ്ങിനെ ക്ലോസ് ചെയ്യാം


വ്യാപക പ്രതിഷേധമുയര്‍ന്നതിനു പിന്നാലെ തെറ്റായി ഇറക്കിയ ഉത്തരവായിരുന്നു എന്നാണ് എസ്.ബി.ഐ വിശദീകരണം നല്‍കിയത്. എസ്.ബി.ഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് വേണ്ടി ഇറക്കിയ ഉത്തരവായിരുന്നെന്നും എസ്.ബി.ഐ പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് പത്ത് ഇടപാടുകള്‍ വരെ സൗജന്യമായി ലഭിക്കുമെന്ന് എസ്.ബി.ഐ അറിയിച്ചത്.