എഡിറ്റര്‍
എഡിറ്റര്‍
എസ്.ബി.ഐ നിക്ഷേപ നിരക്ക് കുറച്ചു
എഡിറ്റര്‍
Friday 3rd August 2012 9:33am

ന്യൂദല്‍ഹി: ഭവന-വാഹന വായ്പാ പലിശ നിരക്ക് കുറച്ചതിന് പിന്നാലെ എസ്.ബി.ഐ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കും കുറയ്ക്കുന്നു. അഞ്ച് വര്‍ഷത്തിനും അതിന് മുകളിലുമുള്ള  നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് കുറയ്ക്കുന്നത്. പലിശ നിരക്ക് വര്‍ഷം 8.5% ആയി കുറയ്ക്കാനാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ തീരുമാനം.

Ads By Google

എസ്.ബി.ഐയുടെ നടപടി മറ്റ് ബാങ്കുകള്‍ പിന്‍തുടരാനാവില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പഞ്ചാബ് നാഷണല്‍ ബാങ്ക് നിക്ഷേപ പലിശ നിരക്ക് 9%ആയി ഉയര്‍ത്തിയിരിക്കുകയാണിപ്പോള്‍.

കഴിഞ്ഞദിവസമാണ് ഭവന- വാഹന വായ്പാ നിരക്കുകള്‍ കുറച്ചകാര്യം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. .25% മുതല്‍ .60% വരെയാണ് ഭവന വായ്പയില്‍ കുറവ് വരുത്തിയിരിക്കുന്നത്. നിലവിലുള്ള വായ്പകളുടെ പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല. കുറച്ച പലിശ നിരക്ക് പുതിയ വായ്പകള്‍ക്കാണ് ബാധകം.

വാഹന വായ്പയില്‍ .50% ആണ് പലിശ കുറച്ചത്. ഈ മാസം ഏഴ് മുതലാണ് വായ്പാ നിരക്ക് നിലവില്‍ വരിക. വാഹന വിപണിയിലെ മാന്ദ്യമാണ് വാഹന വായ്പയിലെ പലിശ കുറക്കാന്‍ ഇടയാക്കിയത്.

Advertisement