ന്യൂദല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നവര്‍ സാമ്പത്തിക ഉപദേഷ്ടാക്കളായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഈ അവസരത്തിലാണ് ഉപഭോക്താക്കള്‍ക്കു മുന്നില്‍ കൂടുതല്‍ സേവനങ്ങളുമായി എസ്.ബി.ഐ എത്തുന്നത്.

എന്‍.ഇ.എഫ.്റ്റി ഓണ്‍ലൈന്‍ പേയ്‌മെന്റ് അടക്കം ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവിന് 14 മാര്‍ഗ്ഗങ്ങളാണ് എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് കമ്പനി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഈ സേവനങ്ങള്‍ ഒരു വര്‍ഷത്തിനകം തന്നെ ആരംഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍, എസ്.എം.എസ് അലര്‍ട്ട്, പരാതികള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് ടെക്സ്റ്റ് മെസേജ് തുടങ്ങിയ സേവനങ്ങള്‍ ഇതിനായി ആരംഭിക്കാനിരിക്കുകയാണ് കമ്പനി.

ഉപഭോക്താക്കള്‍ക്ക് ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന നിര്‍ദേശങ്ങള്‍ നല്‍കുന്ന സംവിധാനം ജനുവരി പകുതിയോടെ ആരംഭിക്കും. യൂറോ പേ, മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നീ പ്ലാറ്റ്‌ഫോമിലുള്ള സേവനങ്ങളും എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡില്‍ ഒരുക്കുകയാണ്.

രാജ്യത്ത് രണ്ട് മില്യണിലധികം എസ്.ബി.ഐ ഉപഭോക്താക്കളുണ്ടെന്നാണ് കമ്പനിയുടെ കണക്ക്.

Malayalam News
Kerala News in English