എഡിറ്റര്‍
എഡിറ്റര്‍
ഇനി മുതല്‍ സൗജന്യ എ.ടി.എം ഇടപാടുകളുണ്ടാവില്ല; ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി എസ്.ബി.ഐ
എഡിറ്റര്‍
Thursday 11th May 2017 10:05am

തിരുവനന്തപുരം: ജനങ്ങളെ വലച്ച് വീണ്ടും എസ്.ബി.ഐ. അടുത്തമാസം ഒന്നുമുതല്‍ സൗജന്യ എ.ടി.എം ഇടപാടുകളുണ്ടാകില്ലെന്ന് എസ്.ബി.ഐ അറയിച്ചു കഴിഞ്ഞു. ഒരു ഇടപാടിന് 25രൂപ സര്‍വീസ് ചാര്‍ജ് നല്‍കണമെന്നാണ് തീരുമാനം.


Dont Miss ഗുജറാത്തില്‍ നിന്നുള്ള ഏതെങ്കിലും ജവാന്‍ രക്തസാക്ഷിയായിട്ടുണ്ടോയെന്ന് അഖിലേഷ് യാദവ് ; പ്രസ്താവനക്കെതിരെ പ്രതിഷേധം 


നിലവില്‍ ഒരു മാസം അഞ്ചു തവണ എ.ടി.എം സേവനങ്ങള്‍ സൗജന്യമായിരുന്നു. ഇതാണ് ഇല്ലാതാക്കുന്നത്. മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാനും എസ്.ബി.ഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ഇരുപത് മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാന്‍ സാധിക്കൂ. ഇതിനു മുകളില്‍ നോട്ടുകള്‍ മാറുകയാണെങ്കില്‍ ഒരു നോട്ടിന് രണ്ടുരൂപ വച്ച് അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ചുരൂപ വച്ച് ഈടാക്കാനാണ് നിര്‍ദേശം.

ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ തമ്മിലുള്ള പണം കൈമാറുന്നതിനും പിന്‍വലിക്കുന്നതിനും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പണത്തിന്റെ മൂല്യമനുസരിച്ചാണ് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ നിര്‍ദേശിക്കുന്നത്.

Advertisement