എഡിറ്റര്‍
എഡിറ്റര്‍
ബാങ്ക് ഓഫ് ഇന്ത്യയും എസ്.ബി.ഐയും ഇനി പാക്കിസ്ഥാനിലും
എഡിറ്റര്‍
Thursday 23rd August 2012 1:28pm

സിംഗപ്പൂര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് ഇന്ത്യയും പാക്കിസ്ഥാനില്‍ ശാഖകള്‍ തുറക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഉഭയകക്ഷി സമ്മതപ്രകാരമാണ് നീക്കം.

Ads By Google

പാക്കിസ്ഥാനിലെ നാഷണല്‍ ബാങ്ക് ഓഫ് പാക്കിസ്ഥാനും സ്വകാര്യ ബാങ്കായ യുണൈറ്റഡ് ബാങ്കും ഇന്ത്യയില്‍ ശാഖകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇരുരാജ്യങ്ങളിലുമുള്ള രണ്ട് ബാങ്കുകളുടെ ശാഖകള്‍ അതിര്‍ത്തിമേഖലകളില്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ ഗവര്‍ണര്‍ യാസീന്‍ അന്‍വറാണ് ഇക്കാര്യം അറിയിച്ചത്.

സിംഗപ്പൂരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് സംഘടിപ്പിച്ച കോണ്‍ഫറന്‍സിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന നടപടിക്രമങ്ങള്‍ക്കായി കുറച്ചു സമയം വേണ്ടിവരുമെന്നും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പാക്കിസ്ഥാനിലെ ബാങ്കുകള്‍ തയാറായിരിക്കുകയാണെന്നും യാസീന്‍ അന്‍വര്‍ പറഞ്ഞു.

Advertisement