എഡിറ്റര്‍
എഡിറ്റര്‍
‘മുത്തലാഖില്‍ നിന്ന് രക്ഷപ്പെടണോ മതം മാറി ഹൈന്ദവ പുത്രന്മാരോട് ഐ ലവ് യു പറയു’; മുസ്‌ലിം സ്ത്രീകളോട് സാധ്വി പ്രാചി
എഡിറ്റര്‍
Saturday 8th April 2017 8:21am

 

മൊറാദാബാദ്: മുത്തലാഖില്‍ നിന്ന് മോചനം നേടുവാനായി മതം മാറണമെന്ന ഉപദേശവുമായി വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. മൊറാദാബാദില്‍ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു വര്‍ഗീയ പരാമര്‍ശവുമായി സാധ്വി രംഗത്തെത്തിയത്. മതം ഉപേക്ഷിച്ച് ഹിന്ദു പുരുഷന്മാരോടൊപ്പം ജീവിക്കാനാണ് പ്രാചിയുടെ ആഹ്വാനം.


Also read മുഖം രക്ഷിക്കാന്‍ പരസ്യവുമായി സര്‍ക്കാര്‍; ജിഷ്ണു കേസ് നടപടികള്‍ വിശദീകരിച്ച് സര്‍ക്കാര്‍ പത്ര പരസ്യം 


തലാഖ് സമ്പ്രദായം മൂലം കഷ്ടപ്പെടുന്ന മുസ്‌ലിം സഹോദരിമാര്‍ക്ക് എനിക്ക് നല്‍കാനുള്ള ഉപദേശം ഇങ്ങിനെയുള്ള മതം ഉപേക്ഷിക്കാനാണ് പ്രാചി പറഞ്ഞു. തങ്ങളുടെ ഹൈന്ദവ സഹോദരന്മാരോട് നിങ്ങള്‍ ഐ ലവ് യു പറഞ്ഞാല്‍ മാത്രം മതി അവര്‍ക്ക് അത് സന്തോഷം മാത്രമേ ഉണ്ടാക്കുകയുള്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുത്തലാഖില്‍ നിന്ന് മോചനത്തിനായ് മതം മാറാന്‍ ആവശ്യപ്പെട്ടതിന് പുറമേ നാട്ടില്‍ സമാധാനം ഉണ്ടാവണമെങ്കില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് മൗലാനമാര്‍ ഫത്‌വ പുറപ്പെടുവിക്കണമെന്നും പ്രാചി പറഞ്ഞു.

‘ഉത്തര്‍പ്രദേശില്‍ സമാധാനം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മ്മിക്കൂ എന്ന ഫത്വ മൗലാനമാര്‍ പുറപ്പെടുവിക്കണം.’ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത സമാജ്വാദി പാര്‍ട്ടി നേതാവ് അബു അസ്മിയെ പ്രാചി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

Advertisement