എഡിറ്റര്‍
എഡിറ്റര്‍
സരിതയും ഉന്നതരുമുള്ള കിടപ്പറ ദൃശ്യങ്ങള്‍ താന്‍ കണ്ടു: ജേക്കബ് മാത്യു
എഡിറ്റര്‍
Friday 22nd November 2013 12:13pm

saritha-s-nair

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരും മന്ത്രിമാരും ഉന്നതരുമുള്‍പ്പെടെയുള്ള കിടപ്പറ ദൃശ്യങ്ങള്‍ താന്‍ കണ്ടെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യു.

സരിതയും 12 ഉന്നതരുമടങ്ങുന്ന കിടപ്പറ ദൃശ്യങ്ങളാണ് താന്‍ കണ്ടത്. ഇതിന്റെ ഒന്നിലേറെ കോപ്പികള്‍ തന്റെ കൈവശമുണ്ട്. ഇവര്‍ക്ക് സോളാറില്‍ ബന്ധമുണ്ട്.

ബിജുവിന്റെ മൊഴിയില്‍ പറയുന്ന 4 പേരും ഈ ദൃശ്യങ്ങളില്‍ ഉണ്ട്. സരിത തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ വിവരങ്ങളെല്ലാം സരിത തന്റെ ഡയറിയില്‍ കുറിച്ചിട്ടുണ്ട്.

കേസില്‍ ബിജു രാധാകൃഷ്ണന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പേ തന്നെ താന്‍ ഈ ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട്. സോളാര്‍ കേസില്‍ 90 ശതമാനം കേസുകളും ഒത്തുതീര്‍ന്നു.

ഒത്തുതീര്‍ന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. കെ.ബി ഗണേഷ്‌കുമാര്‍ മന്ത്രിയായിരിക്കേ ഇക്കാര്യങ്ങള്‍ ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

സര്‍ക്കാറിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്ന കാര്യങ്ങള്‍ അറിയുന്നത് കൊണ്ടാണ് ബിജു രാധാകൃഷ്ണനെതിരെ നീക്കങ്ങള്‍ നടക്കുന്നത്. ഇപ്പോള്‍ തനിക്കെതിരേയും വധഭീഷണിയുണ്ട്.

മന്ത്രിമാരായ കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍, മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എന്നിവര്‍  സരിതയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങളുമുണ്ട്.

കൂടുതല്‍ മന്ത്രിമാരുടെ പേരുകള്‍ ബിജു രാധാകൃഷ്ണന്‍ തന്നെ വെളിപ്പെടുത്തും. ദൃശ്യങ്ങള്‍ കോടതി വഴി പുറത്ത് വരാന്‍ ശ്രമം നടത്തുമെന്നും ബിജുവിന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യു കൈരളി പീപ്പീളിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി

Advertisement