Administrator
Administrator
സവര്‍ണ്ണരെ ഒഴിവാക്കി ആനുകൂല്യങ്ങള്‍ നല്‍കുന്നു
Administrator
Monday 28th September 2009 11:11pm

g-sukumaran-nairപെരുന്ന: ഹൈന്ദവരെ രണ്ടായി തിരിച്ച് സവര്‍ണ്ണരെ ഒഴിവാക്കി മറ്റുള്ളവര്‍ക്കാണ് ആനുകൂല്യങ്ങളെല്ലാം നല്‍കുന്നതെന്ന് എന്‍.എസ്.എസ് അസിസ്റ്റന്റ് സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആരോപിച്ചു.

ഹൈന്ദവരുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയവര്‍ പോലും ഹിന്ദുക്കളെ മാറ്റി നിര്‍ത്തുകയാണ്.ഹിന്ദുക്കളെ ഭിന്നിപ്പിക്കുവാനാണ് എല്ലാവരും ശ്രമി്ക്കുന്നത്. അതേ സമയം ക്രൈസ്തവ, മുസ്ലീം ജനവിഭാഗങ്ങള്‍ക്ക് സാമൂഹികവും വിദ്യാഭ്യാസപരവുമായ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ചങ്ങനാശേരി പെരുന്നയില്‍ എന്‍.എസ്.എസിന്റെ വിജയദശമി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുകുമാരന്‍ നായര്‍.

ഹൈന്ദവര്‍ യോജിക്കുന്നതിനെതിരെ എതിര്‍പ്പുമായി രാഷ്ട്രീയപാര്‍ട്ടികള്‍ ബോധപൂര്‍വ്വം രംഗത്തു വരികയാണ്. അതിനായി ഹൈന്ദവരെ മാത്രം രണ്ടായി തിരിക്കുകയും അതില്‍ സവര്‍ണ്ണരെ മാറ്റി നിര്‍ത്തി അവര്‍ണ്ണര്‍ക്ക് മാത്രമായി ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഈ അവസ്ഥ അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടതാണ്. പൊതുവായ പ്രശ്‌നങ്ങള്‍ പോലും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാന്‍ ആരും തയാറാകുന്നില്ല. എന്‍.എസ്.എസ് സ്വീകരിച്ചുവന്ന നിലപാടുകളോട് ഉത്തരവാദപ്പെട്ട മറ്റ് സമുദായ സംഘടനകള്‍ മൗനം പാലിക്കുകയാണെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

Advertisement