എഡിറ്റര്‍
എഡിറ്റര്‍
ടൂറിസം മേഖലയിലും സ്വദേശിവത്കരണം: കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് സൗദി
എഡിറ്റര്‍
Wednesday 8th February 2017 6:02pm

Saudi-youth

റിയാദ്: ടൂറിസം മേഖലയിലും സൗദി സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. ടൂറിസം മേഖലയിലെ പ്രധാന വിഭാഗങ്ങളില്‍ സൗദിയിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ലേബര്‍ ആന്റ് സോഷ്യല്‍ ഡെവലപ്പ്‌മെന്റ് മന്ത്രാലയം അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട കരാറില്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനും ലേബര്‍ ആന്റ് സോഷ്യല്‍ ഡെവലപ്പ്‌മെന്റ് മന്ത്രി അല്‍ ഖഫീസ് ഒപ്പുവെച്ചു.

ടൂറിസം മേഖലയിലെ സ്വദേശിവത്കരണം വ്യാപിപ്പിക്കാന്‍ പ്രഫഷണല്‍ കൗണ്‍സില്‍ ഫോര്‍ ടൂറിസവും നാഷണല്‍ ഹെറിറ്റേജും ഒരുമിച്ച് പ്രവര്‍ത്തിക്കും. പ്രിന്‍സ് സുല്‍ത്താനായിരിക്കും ഈ കൗണ്‍സിലിന്റെ തലവന്‍. അല്‍ ഖഫീസ് ഡെപ്യൂട്ടി ചെയര്‍മാനായിരിക്കും.

ടൂറിസം മേഖലയില്‍ സൗദി സ്വദേശികളെ കൂടുതലായി നിയമിക്കുകയും അവര്‍ക്ക് അനുയോജ്യമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഈ കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.

Advertisement