എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സികളിലും സ്വദേശിവത്കരണം
എഡിറ്റര്‍
Wednesday 26th April 2017 2:28pm

റിയാദ് :സൗദിയില്‍ റെന്റ് എ കാര്‍, ഓണ്‍ലൈന്‍ ടാക്‌സി സേവന മേഖല സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണത്തിനു ഒരുങ്ങുന്നു. ഇത് സംബന്ധിച്ചു തൊഴില്‍ സാമൂഹ്യ വികസന വകുപ്പും പൊതുഗതാഗത അതോറിറ്റിയും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു.

ഗതാഗത സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്വദേശി യുവാക്കള്‍ക്കു കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് ഈ നീക്കം.

സുരക്ഷിത യാത്ര ഒരുക്കുന്നതിനും തൊഴില്‍ വിപണി പരിഷ്‌കരിക്കുന്നതിനും ധാരണ പത്രത്തില്‍ വ്യവസ്ഥകള്‍ ഉണ്ട്. സ്വദേശികള്‍ക്ക് പ്രായോഗിക പരിശീലനവും സ്വദേശിവത്കരണത്തിനായി മനുഷ്യ വിഭവ വികസന വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹായവും ലഭ്യമാക്കും. സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്താന്‍ മന്ത്രാലയങ്ങളുടെ സംയുക്ത പരിശോധന നടത്തും.

ഓണ്‍ലൈന്‍ ടാക്‌സികളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഡ്രൈവര്‍ന്മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡേറ്റ ബേസ് സൂക്ഷിക്കാനും തൊഴില്‍ മന്ത്രാലയവും ഗതാഗത അതോറിറ്റിയും ധാരണയായിട്ടുണ്ട്.

യൂബര്‍, കരിം തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ സംവിധാനത്തില്‍ സ്വന്തം വാഹനങ്ങളില്‍ സര്‍വീസ് നടത്തുന്ന വിദേശികളെ ഇത് ബാധിക്കും. എന്നാല്‍ ടാക്‌സി കമ്പനികളുടെ സ്‌പോണ്‍സര്‍ ഷിപ്പില്‍ പെര്‍മിറ്റുള്ള കാറുകള്‍ ഓടിക്കുന്നതിനു വിലക്കുണ്ടാവില്ല.

Advertisement