എഡിറ്റര്‍
എഡിറ്റര്‍
ട്വിറ്റര്‍ ഉപയോക്താക്കള്‍ കൂടുതല്‍ സൗദിയില്‍
എഡിറ്റര്‍
Sunday 17th November 2013 6:58pm

twitter

വാഷിംഗ്ടണ്‍: മൈക്രോ ബ്ലോംഗിംഗ് സൈറ്റായ ട്വിറ്റര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവര്‍ ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയിലാണെന്നു കണ്ടെത്തല്‍.

അതേസമയം ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഇന്ത്യ ഏറെ പിറകിലാണെന്നും പ്രമുഖ റിസേര്‍ച്ച് സ്ഥാപനമായ പീര്‍ ഗ്രൂപ്പ് പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.  പട്ടികയില്‍ ഇരുപത്തിയൊന്നാം സ്ഥാനത്താണ് ഇന്ത്യ.

സൗദിയില്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരില്‍ 32 ശതമാനവും ട്വിറ്ററില്‍ വളരെ സജീവമാണെന്നു പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ ഇന്ത്യ, നൈജീരിയ, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ കേവലം ഒരു ശതമാനം മാത്രമേ ട്വിറ്ററില്‍ സജീവമായിട്ടുള്ളൂ.

മൈക്രോബ്ലോംഗിങ്ങിന്റെ ആസ്ഥാനമെന്ന് കരുതപ്പെടുന്ന യു. എസ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. പട്ടികയില്‍ ഇടം പിടിച്ച ആദ്യ അഞ്ച് രാജ്യങ്ങളും ഇംഗ്ലീഷ് പ്രധാന ഭാഷയല്ലാത്ത രാജ്യങ്ങളാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

സൗദിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയ ഇന്‍ന്തോനേഷ്യയിലും ഉപയോക്താക്കള്‍  കൂടുതലും മൊബൈലിലൂടെയാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നത്.

ട്വിറ്ററിന് നിരോധനമുള്ളതിനാല്‍ ചൈന പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.  യുവാക്കളാണ് ഏറ്റവും കൂടുതലായി ട്വിറ്റര്‍ ഉപയോഗിക്കുന്നത്. പുരുഷന്മാരില്‍ ശരാശരി 26 വയസ്സുള്ളവരും സ്ത്രീകളില്‍ ശരാശരി 22 വയസ്സുള്ളവരിലുമാണ് ട്വിറ്റര്‍ ഉപയോഗം കൂടുതല്‍

സ്‌പെയിന്‍, വെനുസ്വേല, അര്‍ജന്റീന, യു.കെ, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളാണ് സൗദിയ്ക്കും ഇന്തോനേഷ്യക്കും പിറകിലായി ട്വിറ്റര്‍ ഉപയോക്താക്കള്‍ കൂടുതലുള്ളവരില്‍ യഥാക്രമം മൂന്ന് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍.

Advertisement