ഫയല്‍ചിത്രം

റിയാദ്: സൗദിയില്‍ കാറോടിച്ചതിന് യുവതിക്ക് പിഴ ശിക്ഷ. ജൂണ്‍ മുതല്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിയമം നടപ്പാലാക്കുന്നതിന് മുമ്പ് വണ്ടിയോടിച്ചത് നിയമലംഘനമായി കണക്കാക്കിയാണ് ശിക്ഷ.

Subscribe Us:

റിയാദിലെ ഹോട്ടലില്‍ നിന്നും കാറോടിച്ച് പോകുന്ന യുവതിയുടെ വീഡിയോ പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.


Read more:  നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്, അത് പറയൂ: അമിത്ഷായുടെ മകന്റെ കമ്പനി ലാഭത്തെ കുറിച്ച് പ്രതികരണമാരാഞ്ഞ സീന്യൂസ് റിപ്പോര്‍ട്ടറെ പൊളിച്ചടുക്കി രാഹുല്‍ഗാന്ധി; വീഡിയോ


എല്ലാ സൗദി പൗരന്മാരും നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും നിരോധനം നീക്കും വരെ കാത്തു നില്‍ക്കണമെന്നും സൗദി പൊലീസ് വക്താവ് പറഞ്ഞു. യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കാറിന്റെ ഉടമസ്ഥനും പിഴവിധിച്ചിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു.

സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കുമെന്ന് കഴിഞ്ഞ മാസമാണ് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ഏകരാജ്യമാണ് സൗദി.