എഡിറ്റര്‍
എഡിറ്റര്‍
ഖത്തറില്‍ നിന്നുള്ള ഹാജിമാര്‍ക്ക് സൗദി അതിര്‍ത്തി തുറന്നു കൊടുക്കും
എഡിറ്റര്‍
Thursday 17th August 2017 11:01am

 

റിയാദ്: ഖത്തറില്‍ നിന്നുള്ള ഹാജിമാര്‍ക്ക് ഹജ്ജ് ചെയ്യുന്നതിനായി അതിര്‍ത്തി തുറന്നു കൊടുക്കാന്‍ സൗദിയുടെ തീരുമാനം.
ഖത്തര്‍ രാജകുടുംബാംഗം ശൈഖ് അബ്ദുള്ള ബിന്‍ അലി ആല്‍ഥാനി ഇന്നലെ സൗദിയില്‍ കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീര്‍ത്ഥാടകര്‍ക്കുള്ള പ്രവേശനം എളുപ്പമായത്.

സ്വന്തം ചെലവില്‍ സൗദി എയര്‍ലൈന്‍സിന് കീഴിലുള്ള പ്രൈവറ്റ് ജെറ്റ് വിമാനങ്ങള്‍ ഹാജിമാരെ കയറ്റുന്നതിനായി ഖത്തറിലേക്ക് അയക്കാനും സല്‍മാന്‍ രാജാവ് ഉത്തരവിട്ടിട്ടുണ്ട്.


Read more:  റോഡില്‍ ഈദ് നമസ്‌കാരം നടക്കുന്നുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ജന്മാഷ്ടമി ആഘോഷവും നടക്കുമെന്ന് യോഗി ആദിത്യനാഥ്


ഹജ്ജിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെ ഖത്തര്‍ പൗരന്മാര്‍ക് ഹജ്ജിനായി സല്‍വ അതിര്‍ത്തി വഴി സൗദിയിലേക്ക് പ്രവേശിക്കാം. ഇവര്‍ക്ക് ദമാം , അല്‍ ഹസ്സ വിമാനത്താവളങ്ങളില്‍ നിന്നും സൗജന്യമായി ജിദ്ദയിലേക്ക് യാത്ര ചെയ്യാം.

ഇറാഖുമായുള്ള അതിര്‍ത്തി പങ്കിടുന്ന അറാര്‍ അതിര്‍ത്തി തുറക്കാനും സൗദി തീരുമാനമെടുത്തിരുന്നു. 1990ല്‍ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് അടച്ചിട്ട അതിര്‍ത്തി 27 വര്‍ഷത്തിന് ശേഷമാണ് തുറക്കുന്നത്.

Advertisement