എഡിറ്റര്‍
എഡിറ്റര്‍
ഡാന്‍സിനിടെ സ്‌റ്റെപ്പ് ‘പിഴച്ചു’; സൗദി ഗായകന്‍ അറസ്റ്റില്‍
എഡിറ്റര്‍
Saturday 12th August 2017 12:28pm

സംഗീതപരിപാടിയ്ക്കിടെ ഡാബ് ചെയ്ത സൗദി ഗായകന്‍ അറസ്റ്റില്‍. അബുള്ള അല്‍ ഷഹാനിയാണ് അറസ്റ്റിലായത്.

തെക്കുപടിഞ്ഞാറന്‍ സൗദി അറേബ്യന്‍ നഗരമായ തൈഫില്‍ മ്യൂസിക് ഫെസ്റ്റിവെലിനിടെയായിരുന്നു സംഭവം. ഒരുകൈയില്‍ തലതാഴ്ത്തി മറ്റേ കൈ ഉയര്‍ത്തി നില്‍ക്കുന്ന രീതിയെയാണ് ഡാബിങ് എന്നു പറയുന്നത്. സൗദിയില്‍ ഇത് നിയമവിരുദ്ധമാണെന്നു പറഞ്ഞാണ് അറസ്റ്റ്.

സംഗീതപരിപാടിയ്ക്കിടെ ഷഹാനി ഡാബ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ്.


Also Read: ഇതൊരു ദുരന്തമല്ല ; കൂട്ടക്കൊലയാണ് : ഗോരഖ്പൂരിലെ 60 കുട്ടികളുടെ മരണത്തെക്കുറിച്ച് കൈലാഷ് സത്യാര്‍ത്ഥി


കഞ്ചാവ് ഉപയോഗത്തെ സൂചിപ്പിക്കുന്നതിന് ഡാബിങ് സൗദി ഉപയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൗദി ആഭ്യന്തര മന്ത്രാലയവും മയക്കുമരുന്ന് വിരുദ്ധ കമ്മീഷനും ഡാബിങ് നിരോധിച്ചത്.

അതിനിടെ, സംഭവത്തില്‍ ഗായകന്‍ മാപ്പു ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തനിക്ക് അറിയാതെ സംഭവിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

‘തൈഫ് ഫെസ്റ്റിവെലില്‍ അറിയാതെ ഡാബ് ചെയ്തതിന് എന്റെ ഓഡിയന്‍സിനോടും സര്‍ക്കാറിനോടും മാപ്പു ചോദിക്കുന്നു. എന്റെ ക്ഷമാപണം സ്വീകരിക്കണം.’ അദ്ദേഹം പറഞ്ഞു.

Advertisement