Categories

അബദ്ധത്തില്‍ ബന്ധു കൊല്ലപ്പെട്ടു; ദിയാധനം കൊടുക്കാനുള്ള കഴിവില്ല; എന്തുചെയ്യണം?

ഭാഗം: 72


ചോദ്യം 1


അബദ്ധത്തില്‍ ബന്ധു കൊല്ലപ്പെട്ടു; ദിയാധനം കൊടുക്കാനുള്ള കഴിവില്ല;എന്തുചെയ്യണം?

ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് എന്റെ മകന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി റിയാദിലെ ഒരു ജയിലില്‍ കഴിയുകയാണ്. മകളുടെ ഭര്‍ത്താവാണ് (മരുമകന്‍) മരണപ്പെട്ടത്. മകനും മകളുടെ ഭര്‍ത്താവും ഒരു ഫ്ളാറ്റിലാണ് കഴിഞ്ഞിരുന്നത്. അടുക്കളയില്‍ വച്ച് മകന്റെ കയ്യിലിരുന്ന കത്തി അബദ്ധത്തില്‍ മരുമകന്റെ വയറ്റില്‍ കുത്തിക്കയറി മരണമടഞ്ഞെന്നായിരുന്നു കേസ്.

മകന്റെ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും മരുമകന്റെ മരണത്തിനു പരോക്ഷമായി കാരണമായ വ്യക്തി എന്ന അര്‍ത്ഥത്തില്‍ ബന്ധുക്കള്‍ക്ക് സ്വകാര്യാവകാശത്തിന് (private rights) അര്‍ഹതയുണ്ടെന്നും അത് കൊടുത്തു തീര്‍ത്തതിനുശേഷം മകനെ മോചിപ്പിക്കാമെന്നാണ് കോടതി വിധിച്ചത്. എന്നാല്‍ മരുമകന്റെ മാതാപിതാക്കള്‍ വളരെ വലിയ തുകയാണ് നഷ്ടപരിഹാരമായി ചോദിക്കുന്നത്. ഇത് കൊടുക്കാനുള്ള സാമ്പത്തികസ്ഥിതി എനിക്കില്ലാത്തതിനാല്‍ മകന്റെ മോചനവും നീളുകയാണ്. ഇനിയെന്ത് ചെയ്യണം?

ജലാല്‍, റിയാദ്


ഉത്തരം


ഇസ്ലാമിക നിയമപ്രകാരം അബദ്ധത്തില്‍ സംഭവിച്ച മരണത്തിന് ശിക്ഷ ഇല്ലെങ്കിലും മരണമടഞ്ഞയാളിന്റെ അടുത്ത ബന്ധുക്കള്‍ക്ക് (ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍) സ്വകാര്യാവകാശത്തിന് (private rights) അര്‍ഹതയുണ്ട്. ഇക്കാര്യത്തില്‍ ബന്ധുക്കള്‍ തമ്മില്‍ ധാരണ ഉണ്ടാകാത്ത സാഹചര്യത്തില്‍ വിഷയം എത്രയും പെട്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തണം. കോടതി ഉചിതമായ തീരുമാനം എടുക്കും.

അബദ്ധത്തില്‍ സംഭവിച്ച കൊലപാതകത്തിന് 3 ലക്ഷം റിയാല്‍ ആണ് ദിയാധനമായി കൊടുക്കേണ്ടത്. അതും കൊടുക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലങ്കില്‍ സൗദി സര്‍ക്കാറിന്റെ ധനസഹായത്തിന് (ബൈത്തുല്‍ മാല്‍-Baytul Maal) കോടതിവഴി അപേക്ഷിക്കാവുന്നതാണ്. അതിന് നാട്ടില്‍ ജില്ലാ കളക്റ്ററുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന സാമ്പത്തികസ്ഥിതി കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് (solvency certificate- ഇന്ത്യയിലെ സൗദി എംബസ്സി സാക്ഷ്യപ്പെടുത്തിയത്) കോടതിയില്‍ കൊടുക്കേണ്ടതാണ്. എന്നാല്‍ ബൈത്തുല്‍ മാല്‍ വഴിയുള്ള ധനസഹായത്തിന് ചിലപ്പോള്‍ നിരവധി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും.


ചോദ്യം 2


സ്‌പോണ്‍സറില്‍ നിന്നും വന്‍ തുക തട്ടിയെടുത്ത് സഹപ്രവര്‍ത്തകര്‍ മുങ്ങി; എങ്ങനെ ഈടാക്കും?

ഞാനും സഹപ്രവര്‍ത്തകരായ 3 മലയാളികളും സ്‌പോണ്‍സറുടെ മൊബൈല്‍ കാര്‍ഡ് വില്‍പ്പന നടത്തുന്നവരാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചുദിവസം കാര്‍ഡിന്റെ വില്‍പ്പനയും പണം പിരിച്ചെടുക്കലും എന്റെ സുഹൃത്തുക്കളായ മലയാളികളെയാണ് കഫീല്‍ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ പിരിച്ചെടുത്ത തുകയുമായി (ഏകദേശം 10 ലക്ഷം റിയാല്‍ )സുഹൃത്തുക്കള്‍ ജിദ്ദ നാടുകടത്തല്‍ കേന്ദ്രം വഴി നാടുവിട്ടു. കേരളത്തില്‍ നിന്നും അവര്‍ കഫീലിനെ വിളിച്ചു തങ്ങള്‍ ഇനി വരുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.

വിശദമായ പരിശോധനയിലാണ് 10 ലക്ഷം റിയാല്‍ നഷ്ടപ്പെട്ട കാര്യം കഫീല്‍ അറിയുന്നത്. ഇപ്പോള്‍ എന്നെയും കഫീല്‍ സംശയിക്കുകയാണ്. സൗദിയിലെ മലയാളികള്‍ക്കാകെ നാണക്കേടായ ഈ സംഭവത്തില്‍ കഫീലിന് എങ്ങനെ നീതി വാങ്ങിക്കൊടുക്കാനാവും? എംബസിക്ക് എന്തെങ്കിലും ചെയ്യാനാവുമോ?

സുരേഷ് കുമാര്‍, ദമ്മാം


ഉത്തരം


ആരോപണവിധേയരായ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സൗദി കോടതിയെ സമീപിക്കാന്‍ സ്‌പോണ്‍സറെ ഉപദേശിക്കുകയാണ് വേണ്ടത്. അനുകൂലവിധി സമ്പാദിച്ചാല്‍ ഇന്റ്റര്‍ പോളിന്റെ സഹായത്താല്‍ ഇന്ത്യയില്‍ നിന്നും പ്രതികളെ അറസ്റ്റുചെയ്ത് സൗദിയിലെത്തിച്ച് തുക ഈടാക്കാനാവും.

ഇന്ത്യന്‍ എംബസിക്ക് ഈ വിഷയത്തില്‍ ഒന്നും ചെയ്യാനില്ല.

കൂടുതല്‍ സംശയങ്ങള്‍

അപേക്ഷകന്റെ അഭാവത്തില്‍ എങ്ങനെയാണ് പോലീസ് ക്ലിയറന്‍സ് ലെറ്റര്‍ കിട്ടുക?

8 വര്‍ഷം മുമ്പ് തര്‍ഹീല്‍ വഴി നാട്ടിലെത്തി, തിരിച്ചു സൗദിയിലേക്ക് പോകുന്നതിന് തടസമുണ്ടോ ?

മൊഴിചൊല്ലിയ ഭര്‍ത്താവ് വിദേശത്ത്, കോടതിവിധി എങ്ങനെ നടപ്പിലാക്കും?

ഡേറ്റാഫ്‌ളോ പരിശോധനയില്‍ ചില കുഴപ്പങ്ങള്‍ കണ്ടെത്തി; എങ്ങനെ പരിഹരിക്കും?

നാട്ടില്‍ വേറെ ഭാര്യയുള്ള ഭര്‍ത്താവ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ വിവാഹമോചനം ചെയ്തു
എന്തു നിയമനടപടികളാണ് സ്വീകരിക്കാനാവുക

സൗദി തൊഴില്‍മന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയില്‍ ജോലി ചെയ്യുന്നു, ഒരു വര്‍ഷമായിട്ടും ഇക്കാമ ലഭിച്ചിട്ടില്ല. എന്തു ചെയ്യണം ?

വിസ ക്യാന്‍സല്‍ ചെയ്ത പഴയ പാസ്‌പോര്‍ട്ടില്‍; പുതിയ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് മടങ്ങിപ്പോകാന്‍ കഴിയുമോ?

ഈജിപ്റ്റ് സ്വദേശിയെ വിവാഹം കഴിക്കണം; പള്ളിയില്‍ നിന്നും കിട്ടിയ ‘നിക്കാഹ്’ സര്‍ട്ടിഫിക്കറ്റ് മതിയാവുമോ?

സാഹിര്‍ തെറ്റായി ട്രാഫിക് ഫൈന്‍ അടിച്ചു; എവിടെ പരാതിപ്പെടണം?

മകളെ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും മാറ്റാന്‍ ജവാസാത്ത് അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

സൗദി അറേബ്യയില്‍ നിന്നും പഠിക്കാന്‍ സാധിക്കുന്ന ഗ്രാജുവേഷന്‍ കോഴ്‌സുകളെക്കുറിച്ച് ഒന്ന് വിശദികരിക്കാമോ … ഏതെല്ലാം ഇന്ത്യന്‍ യുണിവേഴ്‌സിറ്റികളുടെ സെന്ററുകള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്?

രണ്ട് പാസ്‌പോര്‍ട്ട്, വിഭിന്ന വിവരങ്ങള്‍, കുടുംബത്തെ കൊണ്ടുവരാന്‍ കഴിയുമോ?

പിരിഞ്ഞുപോയി 5 മാസം കഴിഞ്ഞിട്ടും മന്ത്രാലയത്തില്‍നിന്നും സര്‍വ്വീസ് ആനുകൂല്യം കിട്ടിയില്ല; എന്താണ് പോംവഴി?

വിസ കാലാവധി കഴിയുന്നതിനു മുമ്പ് എക്‌സിറ്റില്‍ പോയാല്‍ സര്‍വീസ് ആനുകൂല്യം ലഭിക്കുമോ?

സന്ദര്‍ശകവിസ ജോലിവിസയാക്കി മാറ്റാന്‍ സാധിക്കുമോ?

സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും എന്തൊക്കെയാണ്?

5 മാസമായി ശമ്പളമില്ല, 14 മണിക്കൂര്‍ ജോലി, ഭീഷണിയും കള്ളക്കേസും

നവജാത ശിശുവിന് ഓണ്‍അറൈവല്‍ വിസ കിട്ടുമോ?

നികുതി അടക്കാതെ എങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ കഴിയും?

നാട്ടിലെ എന്റെ വസ്തു വില്‍ക്കണം; എന്താണ് നടപടിക്രമങ്ങള്‍?

5 മൊബൈല്‍ കണക്ഷനുകള്‍; 1 ലക്ഷം റിയാല്‍ കുടിശിക; പ്രശ്‌നം എങ്ങനെ പരിഹരിക്കും?

ഫിലിപ്പിനോ പെണ്‍കുട്ടിയെ എംബസ്സിയില്‍വച്ച് വിവാഹം കഴിക്കണം; എന്തൊക്കെയാണ് ചടങ്ങുകള്‍?

രണ്ടു ഭാര്യമാരെ കുടുംബ വിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?

സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി; എങ്ങനെ രക്ഷപ്പെടും?

റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?

പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?

‘ഡേറ്റാഫ്‌ളോ’ വെരിഫിക്കേഷന്‍ അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?

കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?

ഫാമിലി വിസ കിട്ടുന്നതിന് ‘മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്’ ആവശ്യമാണോ?

നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?

വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?

ഭര്‍ത്താവ് എന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സൗദിയിലുണ്ട്. എനിക്കും ഭര്‍ത്താവിനും ഒരുമിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയുമോ?

കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?

പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?

ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?

ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

സുഹൃത്തിനുവേണ്ടി ജാമ്യം നിന്നു, തുക അടക്കാതെ സുഹൃത്ത് രാജ്യം വിട്ടു; എങ്ങനെ ഈടാക്കും? 

മോഷണക്കുറ്റം ആരോപിച്ച് മകനും സുഹൃത്തുക്കളും സൗദി ജയിലില്‍; എങ്ങനെ നിരപരാധിത്വം തെളിയിക്കും?

Tagged with: