Categories

കുടുംബത്തെ മള്‍ട്ടിപ്പിള്‍ എക്‌സിറ്റ്-റി എന്‍ട്രി സന്ദര്‍ശകവിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?

ഭാഗം: 73


ചോദ്യം 1


കുടുംബത്തെ മള്‍ട്ടിപ്പിള്‍ എക്‌സിറ്റ്-റി എന്‍ട്രി സന്ദര്‍ശകവിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?

പുതുക്കിയ ചട്ടങ്ങളനുസരിച്ച് കുടുംബത്തെ മള്‍ട്ടിപ്പിള്‍ എക്‌സിറ്റ്-റി എന്‍ട്രി സന്ദര്‍ശകവിസയില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് കേള്‍ക്കുന്നു. എന്റെ ഭാര്യയെ 6 മാസത്തെ മള്‍ട്ടിപ്പിള്‍ എക്‌സിറ്റ്-റി എന്‍ട്രി സന്ദര്‍ശകവിസയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു. സാധിക്കുമോ?

ഷാഡിം, റിയാദ്


ഉത്തരം


താങ്കള്‍ കേട്ടത് വാസ്തവമാണ്. 2016 ഒക്ടോബര്‍ മാസത്തില്‍ നിലവില്‍ വന്ന പുതുക്കിയ ചട്ടങ്ങളനുസരിച്ച് കുടുംബത്തെ സിംഗിള്‍ അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എക്‌സിറ്റ്-റി എന്‍ട്രി സന്ദര്‍ശകവിസയില്‍ കൊണ്ടുവരാന്‍ കഴിയും. താഴെപ്പറയുന്നതാണ് ഓരോ പാസ്‌പോര്‍ട്ടിനും അടക്കേണ്ട പുതുക്കിയ നിരക്കുകള്‍:

(1 ) 3 മാസം കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസക്ക് 2000 റിയാല്‍
(2 ) 6 മാസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് -റി എന്‍ട്രി വിസക്ക് 3000 റിയാല്‍
(3 ) 1 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് റി എന്‍ട്രി വിസക്ക് 5000 റിയാല്‍
(4 ) 2 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് റി എന്‍ട്രി വിസക്ക് 8000 റിയാല്‍

മള്‍ട്ടിപ്പിള്‍ വിസയാണ് കിട്ടുന്നതെങ്കില്‍, വിസയുടെ മൊത്തം കാലാവധി എത്രയായിരുന്നാലും, 90 ദിവസത്തേക്കായിരിക്കും ആദ്യം സ്റ്റാമ്പ് ചെയ്യുക. 90 ദിവസം കഴിയുമ്പോള്‍ 100 റിയാല്‍ ഫീസ് സൗദി പാസ്‌പോര്‍ട്ട് ഓഫീസില്‍ ഒടുക്കിയാല്‍ വീണ്ടും 90 ദിവസത്തേക്കുകൂടി നീട്ടിക്കിട്ടും. നീട്ടിക്കിട്ടിയ കാലാവധി കഴിയുന്നതിന് മുമ്പ് സൗദിക്ക് പുറത്ത് (എവിടെയുമാകാം, തൊട്ടടുത്ത രാജ്യമായാലും പ്രശ്‌നമില്ല; ആ രാജ്യത്തേക്കുള്ള വിസയുണ്ടെങ്കില്‍) എക്‌സിറ്റ് – റി എന്‍ട്രിയില്‍ പോയി മടങ്ങിവരേണ്ടതാണ്. അതായത് തുടര്‍ച്ചയായി മൊത്തം 180 ദിവസത്തില്‍ കൂടുതല്‍ സൗദിയില്‍ കഴിയാന്‍ പാടില്ലെന്നര്‍ത്ഥം.


ചോദ്യം 2


ഇക്കാമയില്ലാത്തതിന് പൊലീസ് പിടിച്ചു, എത്ര ഫൈന്‍ അടക്കണം?

ഒരു ദിവസം ഇക്കാമ്മ എടുക്കാതെ പുറത്തു പോയപ്പോള്‍ പൊലീസ് പിടിച്ചു ജവാസത്തില്‍ കൊണ്ട് പോയി. ഫൈന്‍ അടക്കണമെന്നു പറഞ്ഞു. എത്ര അടക്കേണ്ടി വരും? ഇത് എങ്ങനെ അറിയാന്‍ പറ്റും?

ജാബര്‍ റഹ്മാന്‍, ജിദ്ദ


ഉത്തരം


ഇക്കാമ (സൗദി തിരിച്ചറിയല്‍ രേഖ) ഇല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് നിയമം. പിടിക്കപ്പെട്ടാല്‍ ഫൈന്‍ അടക്കേണ്ടിവരും. ആദ്യത്തെ തവണയാണ് ഇങ്ങനെ പിടിക്കപ്പെടുന്നെങ്കില്‍ 1000 റിയാലും രണ്ടാമത്തെ തവണ രണ്ടായിരം റിയാലും മൂന്നാം തവണ 3000 റിയാലും ഫൈന്‍ അടക്കണം. നിങ്ങളുടെ ആഭ്യന്തര മന്ത്രാലയ അക്കൗണ്ടായ അബ്ഷിറില്‍ (Abshir) നിന്നും അടക്കാനുള്ള തുകയുടെ വിവരം ലഭിക്കും. ബാങ്ക് വഴി തുക അടക്കാം.

 

കൂടുതല്‍ സംശയങ്ങള്‍

അപേക്ഷകന്റെ അഭാവത്തില്‍ എങ്ങനെയാണ് പോലീസ് ക്ലിയറന്‍സ് ലെറ്റര്‍ കിട്ടുക?

8 വര്‍ഷം മുമ്പ് തര്‍ഹീല്‍ വഴി നാട്ടിലെത്തി, തിരിച്ചു സൗദിയിലേക്ക് പോകുന്നതിന് തടസമുണ്ടോ ?

മൊഴിചൊല്ലിയ ഭര്‍ത്താവ് വിദേശത്ത്, കോടതിവിധി എങ്ങനെ നടപ്പിലാക്കും?

ഡേറ്റാഫ്‌ളോ പരിശോധനയില്‍ ചില കുഴപ്പങ്ങള്‍ കണ്ടെത്തി; എങ്ങനെ പരിഹരിക്കും?

നാട്ടില്‍ വേറെ ഭാര്യയുള്ള ഭര്‍ത്താവ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ വിവാഹമോചനം ചെയ്തു
എന്തു നിയമനടപടികളാണ് സ്വീകരിക്കാനാവുക

സൗദി തൊഴില്‍മന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയില്‍ ജോലി ചെയ്യുന്നു, ഒരു വര്‍ഷമായിട്ടും ഇക്കാമ ലഭിച്ചിട്ടില്ല. എന്തു ചെയ്യണം ?

വിസ ക്യാന്‍സല്‍ ചെയ്ത പഴയ പാസ്‌പോര്‍ട്ടില്‍; പുതിയ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് മടങ്ങിപ്പോകാന്‍ കഴിയുമോ?

ഈജിപ്റ്റ് സ്വദേശിയെ വിവാഹം കഴിക്കണം; പള്ളിയില്‍ നിന്നും കിട്ടിയ ‘നിക്കാഹ്’ സര്‍ട്ടിഫിക്കറ്റ് മതിയാവുമോ?

സാഹിര്‍ തെറ്റായി ട്രാഫിക് ഫൈന്‍ അടിച്ചു; എവിടെ പരാതിപ്പെടണം?

മകളെ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും മാറ്റാന്‍ ജവാസാത്ത് അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

സൗദി അറേബ്യയില്‍ നിന്നും പഠിക്കാന്‍ സാധിക്കുന്ന ഗ്രാജുവേഷന്‍ കോഴ്‌സുകളെക്കുറിച്ച് ഒന്ന് വിശദികരിക്കാമോ … ഏതെല്ലാം ഇന്ത്യന്‍ യുണിവേഴ്‌സിറ്റികളുടെ സെന്ററുകള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്?

രണ്ട് പാസ്‌പോര്‍ട്ട്, വിഭിന്ന വിവരങ്ങള്‍, കുടുംബത്തെ കൊണ്ടുവരാന്‍ കഴിയുമോ?

പിരിഞ്ഞുപോയി 5 മാസം കഴിഞ്ഞിട്ടും മന്ത്രാലയത്തില്‍നിന്നും സര്‍വ്വീസ് ആനുകൂല്യം കിട്ടിയില്ല; എന്താണ് പോംവഴി?

വിസ കാലാവധി കഴിയുന്നതിനു മുമ്പ് എക്‌സിറ്റില്‍ പോയാല്‍ സര്‍വീസ് ആനുകൂല്യം ലഭിക്കുമോ?

സന്ദര്‍ശകവിസ ജോലിവിസയാക്കി മാറ്റാന്‍ സാധിക്കുമോ?

സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും എന്തൊക്കെയാണ്?

5 മാസമായി ശമ്പളമില്ല, 14 മണിക്കൂര്‍ ജോലി, ഭീഷണിയും കള്ളക്കേസും

നവജാത ശിശുവിന് ഓണ്‍അറൈവല്‍ വിസ കിട്ടുമോ?

നികുതി അടക്കാതെ എങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ കഴിയും?

നാട്ടിലെ എന്റെ വസ്തു വില്‍ക്കണം; എന്താണ് നടപടിക്രമങ്ങള്‍?

5 മൊബൈല്‍ കണക്ഷനുകള്‍; 1 ലക്ഷം റിയാല്‍ കുടിശിക; പ്രശ്‌നം എങ്ങനെ പരിഹരിക്കും?

ഫിലിപ്പിനോ പെണ്‍കുട്ടിയെ എംബസ്സിയില്‍വച്ച് വിവാഹം കഴിക്കണം; എന്തൊക്കെയാണ് ചടങ്ങുകള്‍?

രണ്ടു ഭാര്യമാരെ കുടുംബ വിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?

സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി; എങ്ങനെ രക്ഷപ്പെടും?

റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?

പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?

‘ഡേറ്റാഫ്‌ളോ’ വെരിഫിക്കേഷന്‍ അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?

കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?

ഫാമിലി വിസ കിട്ടുന്നതിന് ‘മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്’ ആവശ്യമാണോ?

നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?

വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?

ഭര്‍ത്താവ് എന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സൗദിയിലുണ്ട്. എനിക്കും ഭര്‍ത്താവിനും ഒരുമിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയുമോ?

കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?

പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?

ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?

ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

സുഹൃത്തിനുവേണ്ടി ജാമ്യം നിന്നു, തുക അടക്കാതെ സുഹൃത്ത് രാജ്യം വിട്ടു; എങ്ങനെ ഈടാക്കും? 

മോഷണക്കുറ്റം ആരോപിച്ച് മകനും സുഹൃത്തുക്കളും സൗദി ജയിലില്‍; എങ്ങനെ നിരപരാധിത്വം തെളിയിക്കും?

അബദ്ധത്തില്‍ ബന്ധു കൊല്ലപ്പെട്ടു; ദിയാധനം കൊടുക്കാനുള്ള കഴിവില്ല; എന്തുചെയ്യണം?

 

Tagged with: