Categories

2025 ഓടെ സൗദി ജനസംഖ്യ 37 ദശലക്ഷം കവിയും

saudi-population

ജിദ്ദ: 2025 ഓടെ സൗദി അറേബ്യന്‍ ജനസംഖ്യ 37 മില്യണ്‍ കടന്നേക്കുമെന്ന് സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡിപാര്‍ട്‌മെന്റ് വ്യക്തമാക്കുന്നു.

തലസ്ഥാനമായ റിയാദില്‍ 10 ദശലക്ഷം ജനങ്ങളാണ് നിലവില്‍ താമസിക്കുന്നത്. റിയാദിന് തൊട്ടുപിറകെയായി മക്കയിലാണ് ജനസംഖ്യ കൂടുതലുള്ളത്.

സൗദിയിലെ 30 ദശലക്ഷം ജനങ്ങളില്‍ 20 ദശലക്ഷോളം ആളുകള്‍ മാത്രമാണ് സൗദി പൗരന്മാരെന്നും സൗദി മന്ത്രാലയം വ്യക്തമാക്കുന്നു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ സൗദി പൗരന്മാരുടെ എണ്ണം 24 ദശലക്ഷമായി ഉയരും.

2025 ഓടെ 37 ദശലക്ഷമായി മൊത്തം ജനസംഖ്യ വര്‍ദ്ധിക്കുമെന്നും സൗദി മന്ത്രാലയം വ്യക്തമാക്കുന്നു. മക്കയില്‍ മറ്റ് രാജ്യക്കാരായ 4 ദശലക്ഷം ആളുകള്‍ ഉണ്ടെന്നാണ് കണക്ക്. 1970 ന് ശേഷം പെട്രോളിയം മേഖലകളിലെ ജോലിക്കായി ലക്ഷക്കണക്കിന് പ്രവാസികളാണ് രാജ്യത്ത് എത്തുന്നത്.

അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെ രാജ്യത്തെ ഭീമന്‍ വികസന പദ്ധതികളില്‍ പങ്കെടുക്കാനായി  പ്രവാസി തൊഴിലാളികളുടെ ഒരു വലിയ സംഖ്യ തന്നെ സൗദിയില്‍ എത്തുകയായിരുന്നു. 1974 ല്‍ ഏഴ് ദശലക്ഷം വര്‍ദ്ധനയാണ് ജനസംഖ്യയില്‍ ഉണ്ടായിരുന്നത്. 2014 ആയപ്പോഴേക്കും അത് 20 ദശലക്ഷമായി ഉയര്‍ന്നു.

Tagged with: