ജിദ്ദ: റോഡില്‍ നൃത്തം ചെയ്തതിന് ജിദ്ദയില്‍ 14 വയസുകാരനെ അറസ്റ്റ് ചെയ്തു. പൊതുമധ്യത്തില്‍ അപമര്യാദയായി പെരുമാറിയെന്ന കുറ്റം ആരോപിച്ചാണ് അറസ്റ്റ്. കുട്ടി ഏതുരാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല.

Subscribe Us:

സ്പാനിഷ് പാട്ടായ ‘മകരേന’യ്‌ക്കൊത്ത് ചുവടുകള്‍ വെക്കുന്ന ബാലന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലെല്ലാം വൈറലായിരുന്നു. സീബ്രാ ലൈനിന് സമീപം വാഹനങ്ങള്‍ നിര്‍ത്തിയിട്ട സമയത്താണ് ഡാന്‍സ്.

അറബ് ലോകത്ത് ഏറ്റവുമധികം സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന രാജ്യമാണ് സൗദി. മിനി സ്‌കേര്‍ട്ട് ധരിച്ച് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് യുവതിയെ സൗദിയില്‍ കഴിഞ്ഞ മാസം കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്തിരുന്നത്.