എഡിറ്റര്‍
എഡിറ്റര്‍
സൗദി പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് സേവനം ആരംഭിക്കുന്നു
എഡിറ്റര്‍
Wednesday 19th August 2015 10:18pm

kuwait-passportറിയാദ്; ആവശ്യക്കാര്‍ക്ക് ഇഖാമ നേരിട്ടു എത്തിക്കുന്നതിനു സൗദി പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പോസ്റ്റല്‍ സേവനം ആരംഭിക്കുന്നു. എലം കമ്പനിയുമായി സഹകരിച്ച് ഇ പോര്‍ട്ടലായ മുഖീം (muqeem)  വഴിയാണ് സേവനം നടപ്പിലാക്കുന്നത്.

സ്ഥാപനങ്ങളുമായി ഇലക്ട്രോണിക്കലി ബന്ധപ്പെടാന്‍ ഈ പോര്‍ട്ടല്‍ വഴി സാധിക്കുമെന്നാണ് പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റ് പറയുന്നത്. എക്‌സിറ്റ്-റീ എന്‍ട്രി വിസകള്‍ക്കും, ഫൈനല്‍ എക്‌സിറ്റ് വിസകള്‍ക്കും പ്രവാസികള്‍ക്ക് റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നതിനും ഉള്ള നടപടിക്രമങ്ങള്‍ പുതിയ സേവനം വഴി ലഘൂകരിക്കാന്‍ കഴിയുമെന്നും പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

ആറുലക്ഷത്തിലധികം പദ്ധതികള്‍ക്ക് മുഖീം പോര്‍ട്ടല്‍ ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ട്. നാലര മില്യണിലധികം ആളുകള്‍ ഇതിനകം തന്നെ ഈ പോര്‍ട്ടലിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

Advertisement