റിയാദ് :സൗദി ഗവണ്‌ന്മെന്റ് അനുവദിച്ച പൊതു മാപ്പ് അവസാന ഘട്ടത്തിലേക്ക്. രണ്ടാഴ്ചകള്‍ കൂടി കഴിയുമ്പോള്‍ റമദാന്‍ 30 വരെ അനുവദിച്ച പൊതുമാപ്പ് കാലാവധി കഴിയും. സമയം നീട്ടി കൊടുക്കുവാന്‍ സാധ്യതയില്ല.

Subscribe Us:

പിഴ ഒടുക്കാതെ ശിക്ഷകളില്‍ നിന്നും ഒഴിവായി നാട്ടിലേക് പോകാനുള്ള സുവര്‍ണ്ണ അവസരമാണ് വിദേശികള്‍ക് രാജകാരുണ്യം വഴി കിട്ടിയത്. പൊതുമാപ്പ് കഴിഞ്ഞാലുടന്‍ സൗദിയിലുടനീളം കര്‍ശന പരിശോധനകള്‍ ഉണ്ടാവുമെന്നുള്ള അറിയിപ്പുകള്‍ മാധ്യമങ്ങള്‍ വഴി ഗവന്മെന്റ് നല്‍കി വരുന്നു.

എക്‌സിറ്റ് വിസ കിട്ടിയവര്‍ കാലാവധിക് മുന്‍പ് തന്നെ നാട് വിട്ടില്ലങ്കില്‍ അവരുടെ വിസ റദ്ധാക്കും.നിയമലംഘകര്‍ക് താമസ സൗകര്യം ഒരുക്കുന്നവരെയും വന്‍ ശിക്ഷകള്‍ ആണ് കാത്തിരിക്കുന്നത്.ഇന്ത്യന്‍ എംബസി എണ്ണയിട്ട യന്ത്രം പൊലെ സജീവമായി സൗദി ഗവണ്‍മെന്റിന്റെയും ഇന്ത്യന്‍ പ്രവാസി സമൂഹത്തിനുമിടയില്‍ പ്രവര്‍ത്തിച്ചു.

അതതു സമയങ്ങളില്‍ പൊതു മാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതു സമൂഹത്തെ നവമാധ്യമംങ്ങളിലൂടെയും സംഘടനകളിലൂടെയും അറിയിച്ചു. നാട്ടില്‍ നിന്നും എത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ മന്ത്രി കെ. സി. ജോസഫുമാണ് എംബസിയും ജയിലും സന്ദര്‍ശിച്ച രാഷ്രീയ നേതാക്കള്‍.

സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും വളരെ സജീവമായി തന്നെ പൊതുമാപ്പ് വേളയില്‍ വേണ്ട സഹായങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. അതുപോലെ കിലോ മീറ്ററുകള്ളോളം യാത്ര ചെയ്തു പദവി ശരിയാക്കാന്‍ എത്തിയവരുടെ അജ്ഞത മുതലെടുത്ത് അവരില്‍ നിന്നും പണം തട്ടിയ ചില വാര്‍ത്തകളും പുറത്തു വന്നിരുന്നു.

ഇനിവരുന്ന പെരുന്നാള്‍ ഒഴിവു ദിനങ്ങള്‍ കൂടി ഒഴിവാക്കിയാല്‍ വളരെ ചുരുങ്ങിയ ദിവസങ്ങളെ അവശേഷിക്കുന്നുള്ളൂ പൊതുമാപ്പ് കാലാവധി തീരാന്‍, ആയതിനാല്‍ കഴിവതും വേഗം നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ നാട്ടിലേക്ക് തിരിക്കണമെന്നും പ്രവാസികളായ ഇന്ത്യക്കാര്‍ സൗദി അറേബ്യ അനുവദിച്ച രാജകാരുണ്യം പരമാവധി പ്രയോചനപെടുത്തണമെന്നും എംബസ്സി വക്താക്കള്‍ അറിയിച്ചു.

എംബസിയുമായി ബന്ധപ്പെടാന്‍ ഇനിയുള്ള നമ്പരുകള്‍ ഉപയോഗിക്കുക. ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈനുകള്‍ റിയാദ് :ടോള്‍ ഫ്രീ -8002471234, ഹെല്‍പ് ലൈന്‍ -966114884697 ജിദ്ദ കോണ്‍സുലേറ്റ് :ടോള്‍ ഫ്രീ -8002440003, ടെലിഫോണ്‍ 012-6614276

വാര്‍ത്ത :ഷിബു ഉസ്മാന്‍, റിയാദ്